Asianet News MalayalamAsianet News Malayalam

മകള്‍ കാനഡയിലാണ്, ഹോസ്റ്റലടക്കം അടച്ചുവെന്ന് ആശാ ശരത്

കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടു പോകുമെന്നും ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുകയെന്നും ആശാ ശരത് പറയുന്നു.

Asha Sarath speak about daughter
Author
UAE, First Published Mar 30, 2020, 11:56 AM IST

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൌണ്‍‌ പ്രഖ്യാപിച്ചതിനാല്‍ ഒരിടത്തേയ്‍ക്കും നീങ്ങാനാകില്ല എന്നതിനാല്‍ പ്രിയപ്പെട്ടവര്‍ പലയിടങ്ങളിലായി തങ്ങേണ്ട അവസ്ഥയുമുണ്ട്. കാനഡയില്‍ ഉപരിപഠനം നടത്തുന്ന മകള്‍ അവിടെ കുടുങ്ങിയതിനെക്കുറിച്ചുള്ള ആശങ്കയും അതേസമയം കൊവിഡിനെതിരെ പോരാടാൻ വീട്ടില്‍ തന്നെ തങ്ങേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് പറയുകയാണ് യുഎഇയില്‍ താമസിക്കുന്ന നടി ആശാ ശരത്.

മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റിലുമുണ്ട്. അവരൊക്കെ ഒരുപാട് മാനസികസമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിപ്പോൾ.  അവരുടെ വേദന മനസ്സിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാൻ യുഎഇയിൽ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്‍സിറ്റി അടച്ചു, ഹോസ്റ്റൽ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കും ഉള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. ആ അവസ്ഥയിൽ കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടു പോകും. ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം നേരത്തെ സംഭരിച്ച് വയ്ക്കുക, പുറത്തിറങ്ങാതിരിക്കുക. മറ്റുള്ളവരില്‍ നിന്ന് എങ്ങനെ അകലം പാലിച്ച് നില്‍ക്കണമെന്ന് നമ്മള്‍ മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കിപ്പിക്കുക. നമ്മള്‍ സ്വയം മനസിലാക്കുക. ഞാനും അത് തന്നെയാണ് ചെയ്‍തുകൊണ്ടിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുക. നമുക്ക് ഒന്നിച്ച് ഇതിനെ നേരിടാം. ഒന്നിച്ച് പേരാടാമെന്നും ആശാ ശരത് പറയുന്നു.

Follow Us:
Download App:
  • android
  • ios