തിരുവനന്തുപുരം: മലയാളടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയ പരിപാടി 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ 'ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. കോവിഡ് 19 - പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരുന്ന ഈ സാഹചര്യത്തിലാണ് പുതിയ ഷോ. 

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഈ പരിപാടിയില്‍ ജഗദീഷ്, ടിനി ടോം , ബിജു കുട്ടന്‍ , കലാഭവന്‍ പ്രജോദ് , ഡോ. രിജിത് കുമാര്‍ ( ബിഗ് ബോസ് ഫെയിം ) തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും ഈ സമയത്തെ വിശേഷങ്ങളും ഒര്‍മപ്പെടുത്തലുകളും മറ്റ് രസകരമായ സംഭവങ്ങളുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു.
 
അകന്നിരിക്കാം.... മനസ്സുകള്‍ തമ്മിലുള്ള അടുപ്പത്തിലുടെയെന്ന സന്ദേശവുമായി 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ' ഏഷ്യാനെറ്റില്‍ ഏപ്രില്‍ ആറ് തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.