Asianet News MalayalamAsianet News Malayalam

‘ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്‘: മനസ് തുറന്ന് ആയുഷ്മാൻ ഖുറാന

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആയുഷ്മാന്റെ ‘ശുഭ് മംഗല്‍ സ്വാദ വാസ്ദാന്‍‘ എന്ന ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് ചെറുപ്പക്കാരുടെ പ്രണയമാണ് പറയുന്നത്.

ayushmann khurrana says he singing train
Author
Mumbai, First Published Feb 24, 2020, 11:08 AM IST

വ്യത്യസ്ഥതമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ബോളിവുഡ് താരമാണ് ആയുഷ്മാൻ ഖുറാന. ‘വിക്കി ഡോണർ’ എന്ന ആദ്യ ചിത്രം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘അന്ധാദുൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആയുഷ്മാൻ സ്വന്തമാക്കി. സിനിമയിൽ എത്തുന്നതിന് മുമ്പുള്ള രസകരമായി അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

സിനിമയിൽ എത്തും മുൻപ് ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ടെന്ന് ആയുഷ്മാൻ പറയുന്നു. തിയറ്റര്‍ ഷോകള്‍ക്കായി പശ്ചിം എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു ഗാനാലാപനം. പാട്ടുകേട്ട് സഹയാത്രികര്‍ പണം തന്നിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഗോവയ്ക്ക് ട്രിപ്പുപോയിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. ട്രെയിനില്‍ പാട്ടുപാടിയതുകൊണ്ട് താന്‍ പരിശീലനം ലഭിച്ച ഗായകനാണെന്നാണ് താരം തമാശയായി പറയുന്നത്. 

ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ആയുഷ്മാൻ ക്യാമറയ്ക്ക് മുന്നിൽ സജീവമാകുന്നത്. പിന്നീട് അവതാരകനായി എത്തിയെങ്കിലും ആദ്യ സിനിമ സ്പെഷ്യലായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് ആറ് സിനിമകൾ വേണ്ടെന്നുവച്ചതായും ആയുഷ്മാൻ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആയുഷ്മാന്റെ ‘ശുഭ് മംഗല്‍ സ്വാദ വാസ്ദാന്‍‘എന്ന ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് ചെറുപ്പക്കാരുടെ പ്രണയമാണ് പറയുന്നത്.
 

Follow Us:
Download App:
  • android
  • ios