രാജ്യം ഒന്നാകെ കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ്. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്.  കൊവിഡിനെപ്പോലെ തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. തന്റെ മകള്‍ക്ക് കൊവിഡ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജയ് ദേവ്‍ഗണ്‍. വാര്‍ത്ത വ്യാജമാണ് എന്ന് അജയ് ദേവ്‍ഗണ്‍ പറയുന്നു.

മകളും കാജോളും സുഖമായിരിക്കുന്നു. അന്വേഷണങ്ങള്‍ക്ക് നന്ദി, വാര്‍ത്ത വ്യാജമായിരുന്നുവെന്നാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്. സിംഗപ്പൂരില്‍ പഠിക്കുന്ന മകള്‍ നൈസയെ തിരികെ കൊണ്ടുവരാൻ കാജോള്‍ പോയിരുന്നു. ഇരുവരും മുംബൈ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് നൈസയ്‍ക്ക് കൊവിഡ് ആണെന്നും ചിലര്‍ പറഞ്ഞത്. ഇതിനെതിരെയാണ് അജയ് ദേവ്‍ഗണ്‍ രംഗത്ത് എത്തിയത്.