Asianet News MalayalamAsianet News Malayalam

രണ്‍വിര്‍ സിംഗിന്റെ അവാര്‍ഡും പിടിച്ച് ദീപിക പദുക്കോണ്‍, കമന്റുമായി താരം

അവാര്‍ഡ് ശില്‍പ്പം പിടിച്ചുകൊണ്ടുള്ള ദീപിക പദുക്കോണിന്റെ ഫോട്ടോ രണ്‍വിര്‍ സിംഗ് തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Deepika Padukone is in love with Ranvir Singhs Filmfare trophy
Author
Mumbai, First Published Feb 18, 2020, 1:08 PM IST

അറുപത്തിയഞ്ചാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടനായത് രണ്‍വിര്‍ സിംഗ് ആണ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. രണ്‍വിര്‍ സിംഗിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രണ്‍വിര്‍ സിംഗ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അവാര്‍ഡ് ശില്‍പം പിടിച്ചുള്ള ദീപിക പദുക്കോണിന്റെ ഫോട്ടോയാണ് രണ്‍വിര്‍ സിംഗ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നടി ദീപിക പദുക്കോണ്‍ തന്റെ ഭര്‍ത്താവ് രണ്‍വിര്‍ സിംഗിന് കിട്ടിയ അവാര്‍ഡ് അത്രത്തോളം വിലമതിക്കുന്നുണ്ടെന്നാണ് ഫോട്ടോയില്‍ നിന്ന് മനസ്സിലാവുന്നത് എന്ന് ആരാധകര്‍ പറയുന്നു. എന്റെ ലിറ്റില്‍ ലേഡി എന്റെ  ബ്ലാക് ലേഡിയെ കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു രണ്‍വിര്‍ സിംഗ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി നല്‍കിയത്. മാധുരി ദീക്ഷിത് ആണ് രണ്‍വിര്‍ സിംഗിന് അവാര്‍ഡ് സമ്മാനിച്ചത്. വെള്ളിത്തിരയിലെ ഇതിഹാസമായ ഒരേയൊരു മാധുരി ദീക്ഷിത്തില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ നിമിഷം ഒരിക്കലും മറക്കില്ല എന്ന് രണ്‍വിര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. അനുഗ്രഹിക്കപ്പെട്ടിരുന്നു, നന്ദിയുണ്ട് എന്നും രണ്‍വിര്‍ സിംഗ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios