രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് ദീപിക പദുക്കോണ്‍. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംനേടിയ നടി. ദീപിക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ക്വാറന്റൈൻകാലത്തെ ദീപിക പദുക്കോണിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. എവിടെയൊക്കെ യാത്ര ചെയ്യാം എന്നതിനെ കുറിച്ചാണ് എന്ന് പറഞ്ഞാണ് ദീപിക പദുക്കോണ്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കൊവിഡ് 19നെ തടയാനുള്ള പ്രതിരോധത്തിലാണ് രാജ്യം. അതുകൊണ്ട് തന്നെ 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ സമൂഹ വ്യാപനം തടയാനാണ് ഇത്. ലോക്ക് ഡൌണില്‍ ആയതിനാല്‍ പുറത്തിറങ്ങാൻ നിര്‍വാഹവുമില്ല. വീട്ടിനുള്ളില്‍ തന്നെയാണ് താരങ്ങള്‍ അടക്കമുള്ളവര്‍. ക്വാറന്റൈൻകാലത്തെ വിശേഷങ്ങളുമായി ദീപിക പദുക്കോണ്‍ ഓരോ ദിവസവും സാമൂഹ്യ മാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്യാറുണ്ട്. ഇന്ന് ഷെയര്‍ ചെയ്‍തത് രസകരമായ ഒരു ഫോട്ടോയാണ്. ആഴ്‍ചവസാനം നടത്തേണ്ട യാത്രകളുടെ മാപ്പ് എന്നാണ് എഴുതിയിരിക്കുന്നത്. എന്നിട്ട് വീടിന്റെ ചിത്രം രേഖാരൂപത്തിലുള്ളത് ഷെയര്‍ ചെയ്യുകയും ചെയ്‍തിരിക്കുന്നു.