മുംബൈ: സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ നടി രാകുൽ പ്രീത് സിംഗിനെ ഇന്ന് എൻ സി ബി ചോദ്യം ചെയ്യും. ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്ന നടി മുംബൈയിൽ എത്തി. നടിമാരായ ദീപിക പദുക്കോൺ, സാറ അലിഖാൻ എന്നിവരെ നാളെയാണ് ചോദ്യം ചെയ്യുക.  ഷൂട്ടിംഗിനായി ഗോവയിൽ ആയിരുന്ന ഇരുവരും ഇന്നലെ രാത്രിയോടെ മുംബൈയിൽ തിരിച്ചെത്തി.

ടാലൻറ് മാനേജർ കരിഷ്മ പ്രകാശമായി  ലഹരിമരുന്ന് ആവശ്യപ്പെട്ട് നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതാണ്  ദീപികയ്ക്ക് കുരുക്കായത്.  കേദാർനാഥ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെ സുശാന്ത് ലഹരിമരുന്നു ഉപയോഗിച്ചതായി റിയ ചക്രവർത്തി വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ നായികയായിരുന്നു സാറ അലിഖാൻ. നടി ശ്രദ്ധ കപൂർനെയും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.