ടോവിനോ തോമസ് നായകനാകുന്ന ഫോറൻസിക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.  ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ട്രെയ്‌ലർ. 

 

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. മമ്ത മോഹൻദാസാണ് നായിക. റിതിക സേവ്യർ ഐപിഎസ് എന്നാണ് മമ്തയുടെ കഥാപാത്രത്തിൻ്റെ പേര്. നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. 

രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റെബ മോണിക്ക ജോണ്‍, ‘ഉണ്ട’ സിനിമയിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ച ലുഖ്മാന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്.