ഒരു ഇടവേളക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് 'ഇഷ' . ചിത്രത്തിന്റെ ടീസർ നാളെ എത്തും. ആദ്യന്തം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചന. ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. 

സ്വർണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രം കൂടിയാണ് 'ഇഷ'. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യൽ ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് സുകുമാർ എംടിയാണ്. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദര പുരുഷൻ, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജോസ് തോമസ്.