ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നായകനാണ് ജയറാം. കരിയറിലെതന്നെ വേറിട്ട വേഷത്തില്‍ ജയറാം എത്തുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു.

തല മുണ്ഡനം ചെയ്‍തിട്ടുള്ള ജയറാമാണ് പോസ്റ്ററിലുള്ളത്. വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീകൃഷ്‍ണന്റെ ബാല്യകാലസുഹൃത്തായ കുചേലന്റെ വേഷത്തിലാണ് ജയറാം നമോയില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ജയറാം 20 കിലോ ഭാരം ജയറാം കുറച്ചിരുന്നു. സംസ്‍കൃതത്തിലാണ് ചിത്രം. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.