ഫാൻഡ്രി എന്ന സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനായ സംവിധായകനാണ് നാഗരാജ് മഞ്ജുളെ. നാഗരാജ് മഞ്ജുളെയുടെ പുതിയ സിനിമയില്‍ നായകനാകുന്നത് അമിതാഭ് ബച്ചനാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജുണ്‍ഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫുട്ബോള്‍ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചനാണ് ഫസ്റ്റ് ലുക്കിലുള്ളത്.

വിജയ് ബര്‍സെ എന്ന ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നാഗരാജ് മഞ്ജുളെയും അമിതാഭ് ബച്ചനും ഒന്നിക്കുമ്പോള്‍ മികച്ച ഒരു സിനിമ തന്നെയാകും എന്നാണ് ആരാധകര്‍ കരുതുന്നത്. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഇഷ്‍ടപ്പെടുന്ന ചിത്രം തന്നെയായിരിക്കും ജുണ്‍ഡ്.