എട്ട് വർഷം മുമ്പ് വേർപ്പിരിഞ്ഞുപ്പോയ മകൾക്ക് പിറന്നാൾ ആശംസിച്ച് ​ഗായിക കെ എസ് ചിത്ര. ഏക മകൾ നന്ദനയുടെ ചിത്രം പങ്കുവച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്. മകളെ മിസ് ചെയ്യുന്നുണ്ടെന്നും സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ചിത്ര പറയുന്നു.

ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’, ചിത്ര കുറിച്ചു.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് പിറക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിലെ നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരണപ്പെട്ടത്.