Asianet News MalayalamAsianet News Malayalam

ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

മാർച്ച് 20 നാണ്‌ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച കനിക വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുകയും ചെയ്‍തിരുന്നു.

kanika kapoor tests negative for the first time for covid 19
Author
Thiruvananthapuram, First Published Apr 4, 2020, 7:31 PM IST

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ പരിശോധനാഫലം നെഗറ്റീവ്. അഞ്ചാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ഇതാദ്യമായി കനികയുടെ റിസല്‍ട്ട് നെഗറ്റീവ് ആയത്. ലഖ്നൌവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചികിത്സയിലാണ് അവര്‍. അടുത്ത ടെസ്റ്റില്‍ കൂടി ഫലം നെഗറ്റീവ് ആകുന്നപക്ഷം കനികയ്ക്ക് ആശുപത്രി വിടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. 

മാർച്ച് 20 നാണ്‌ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച കനിക വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലഖ്നൌവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും  ചില ബോളിവുഡ് താരങ്ങളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് കനികയ്ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താമസിച്ചത് കനിക തങ്ങിയ അതേ ഹോട്ടലിലാണെന്നും പിന്നീട് പൊലീസ് മനസിലാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios