Katrina Kaif- Vicky Kaushal Wedding Live : വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം, ലൈവ് അപ്‍ഡേറ്റ്

Katrina Kaif Vicky Kaushal wedding live updates

ബോളിവുഡിലെ പ്രണയ ജോഡികളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ആഘോഷങ്ങള്‍ക്ക് (Katrina Kaif - Vicky Kaushal Wedding) ഇന്ന് തുടക്കമാവും. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം നടക്കുക. വിക്കി കൗശലും കത്രീന കൈഫും കഴിഞ്ഞ ദിവസം തന്നെ രാജസ്‍ഥാനില്‍ എത്തി.  വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ വായിക്കാം.

10:31 PM IST

സല്‍മാന്‍ ഖാന്‍റെ സഹോദരിമാര്‍ പങ്കെടുക്കും

കത്രീന കൈഫ്, വിക്കി കൗശല്‍ വിവാഹത്തിന് സല്‍മാന്‍ ഖാന്‍റെ സഹോദരിമാരായ അര്‍പ്പിത, അല്‍വിര എന്നിവര്‍ എത്തും. എന്നാല്‍ സല്‍മാന്‍ ഖാന്‍ ചടങ്ങിന് ഉണ്ടാവില്ല.

8:13 PM IST

മെഹെന്ദി ചടങ്ങ് നാളെ

കത്രീന കൈഫ്, വിക്കി കൗശല്‍ വിവാഹത്തിന്‍റെ മെഹെന്ദി ചടങ്ങുകള്‍ നാളെ നടക്കും. ആഘോഷപൂര്‍വ്വം കത്രീനയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിക്കി കൗശലിന്‍റെ കുടുംബം. 

6:59 PM IST

വിവാഹത്തില്‍ പങ്കെടുക്കാന്‍ മാളവിക മോഹനനും

കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടി മാളവിക മോഹനന്‍ ആണ് അക്കൂട്ടത്തില്‍ ഒരാള്‍. പിതാവും പ്രശസ്‍ത ഛായാഗ്രാഹകനുമായ കെ യു മോഹനനൊപ്പമാണ് മാളവിക് ജയ്‍പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. 

5:56 PM IST

വിവാഹത്തിനു പിന്നാലെ ബിഗ് സ്ക്രീനിലും നായികാ നായകന്മാര്‍?

വിവാഹശേഷം കത്രീന കൈഫും വിക്കി കൗശലും നായികാ നായകന്മാരായി ഒരു ചിത്രം വരുന്നതായി റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനും ഹണിമൂണിനും ശേഷം പൂര്‍ത്തിയാക്കാനുള്ള മറ്റു പ്രോജക്റ്റുകള്‍ തീര്‍ത്തതിനു ശേഷമാവും ഈ ചിത്രം ആരംഭിക്കുകയെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡിലെ ഒരു മുന്‍നിര നിര്‍മ്മാണക്കമ്പനിയുടേതാവും ചിത്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സല്‍മാന്‍ ഖാനൊപ്പമുള്ള ടൈഗര്‍ 3 അടക്കം നാല് ചിത്രങ്ങളാണ് കത്രീനയുടേതായി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. സാം മനേക്ഷാ ബയോപിക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വിക്കിയുടേതായും പുറത്തെത്താനുണ്ട്.

4:40 PM IST

കത്രീന കൈഫിനെ വിവാഹത്തിന് ഒരുക്കാൻ അനൈത ഷ്രോഫ്

കത്രീന കൈഫിനെ വിവാഹത്തിന് ഒരുക്കുന്നത് സ്റ്റൈലിസ്റ്റ് അനൈത ഷ്രോഫ് അദജാനിയ ആണെന്നാണ് റിപ്പോര്‍ട്ട്.
 
4:07 PM IST

അതിഥികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ ജില്ലാ ഭരണകൂടം

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് 120 അതിഥികളാണ് എത്തുക. ജില്ലാ ഭരണകൂടം ഇവര്‍ക്ക് എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ വിവാഹത്തിന് നിര്‍ബന്ധമായും പാലിക്കുമെന്ന് ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനും ശങ്കര്‍ മഹാദേവൻ,  നടി ശര്‍വാരി വാഘും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കും.

2:37 PM IST

വിവാഹ ആഘോഷത്തിന്റെ ഭാഗമായ 'സംഗീതി'ല്‍ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും നൃത്തം

വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷത്തിന്റെ ഭാഗമായി സിംഗ് ഈസ് കിംഗിലെ ഗാനത്തിന് നൃത്തംവയ്‍ക്കുമെന്ന് റിപ്പോര്‍ട്ട്.
 
1:45 PM IST

സണ്ണി കൗശലിന്റെ കാമുകി ശര്‍വാരി വാഘും ജയ്‍പൂരില്‍

വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകി ശര്‍വാരി വാഘും ജയ്‍പൂരിലെത്തി. 

1:15 PM IST

വിക്കി കൗശല്‍ കത്രീന കൈഫ് വിവാഹത്തില്‍ പങ്കെടുക്കാൻ ശങ്കര്‍ മഹാദേവനും

വിക്കി  കൗശല്‍- കത്രീന കൈഫ് വിവാഹത്തില്‍ പങ്കെടുക്കാൻ പ്രേക്ഷകരുടെ പ്രിയ ഗായകൻ ശങ്കര്‍ മഹാദേവനും .

12:59 PM IST

ഗുര്‍ദാസ് മാൻ കുടുംബ സമേതം ജയ്‍പൂരിലേക്ക്

വിക്കി  കൗശലിന്റെയും കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ പഞ്ചാബി ഗായകൻ ഗുര്‍ദാസ് മാൻ കുടുംബ സമേതം ജയ്‍പൂരിലേക്ക്.
 
12:57 PM IST

വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ്, അഭ്യൂഹങ്ങളില്‍ പ്രതികരിക്കാതെ വിക്കി കൗശലും കത്രീന കൈഫും

വിക്കി  കൗശലിന്റെയും കത്രീനയുടെയും വിവാഹം സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു വിക്കി കൗശലും കത്രീന കൈഫും ഇക്കാര്യത്തിലൊന്നും പരസ്യമായി പ്രതികരിച്ചിരുന്നില്ല.

12:40 AM IST

വിവാഹത്തിന് 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം.  വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് പോകാൻ മുംബൈ വിമാനത്താവളത്തില്‍ എത്തിയ  നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമൊക്കെയുള്ള ഫോട്ടോ പുറത്തുവന്നിട്ടുണ്ട്.

11:55 AM IST

വിവാഹം സിക്സ് സെൻസെസ് റിസോര്‍ട്ടില്‍

രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ്  വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം നടക്കുക. കഴിഞ്ഞ ദിവസം തന്നെ വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനില്‍ എത്തിയിരുന്നു. രാജസ്ഥാനിലേക്ക് പോകുന്ന ഇരുവരുടെയും ഫോട്ടോയും പുറത്തുവന്നിരുന്നു. വിക്കികൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

10:31 PM IST:

കത്രീന കൈഫ്, വിക്കി കൗശല്‍ വിവാഹത്തിന് സല്‍മാന്‍ ഖാന്‍റെ സഹോദരിമാരായ അര്‍പ്പിത, അല്‍വിര എന്നിവര്‍ എത്തും. എന്നാല്‍ സല്‍മാന്‍ ഖാന്‍ ചടങ്ങിന് ഉണ്ടാവില്ല.

8:13 PM IST:

കത്രീന കൈഫ്, വിക്കി കൗശല്‍ വിവാഹത്തിന്‍റെ മെഹെന്ദി ചടങ്ങുകള്‍ നാളെ നടക്കും. ആഘോഷപൂര്‍വ്വം കത്രീനയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിക്കി കൗശലിന്‍റെ കുടുംബം. 

7:00 PM IST:

കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടി മാളവിക മോഹനന്‍ ആണ് അക്കൂട്ടത്തില്‍ ഒരാള്‍. പിതാവും പ്രശസ്‍ത ഛായാഗ്രാഹകനുമായ കെ യു മോഹനനൊപ്പമാണ് മാളവിക് ജയ്‍പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. 

5:56 PM IST:

വിവാഹശേഷം കത്രീന കൈഫും വിക്കി കൗശലും നായികാ നായകന്മാരായി ഒരു ചിത്രം വരുന്നതായി റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനും ഹണിമൂണിനും ശേഷം പൂര്‍ത്തിയാക്കാനുള്ള മറ്റു പ്രോജക്റ്റുകള്‍ തീര്‍ത്തതിനു ശേഷമാവും ഈ ചിത്രം ആരംഭിക്കുകയെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡിലെ ഒരു മുന്‍നിര നിര്‍മ്മാണക്കമ്പനിയുടേതാവും ചിത്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സല്‍മാന്‍ ഖാനൊപ്പമുള്ള ടൈഗര്‍ 3 അടക്കം നാല് ചിത്രങ്ങളാണ് കത്രീനയുടേതായി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. സാം മനേക്ഷാ ബയോപിക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വിക്കിയുടേതായും പുറത്തെത്താനുണ്ട്.

4:40 PM IST:

കത്രീന കൈഫിനെ വിവാഹത്തിന് ഒരുക്കുന്നത് സ്റ്റൈലിസ്റ്റ് അനൈത ഷ്രോഫ് അദജാനിയ ആണെന്നാണ് റിപ്പോര്‍ട്ട്.
 
4:07 PM IST:

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് 120 അതിഥികളാണ് എത്തുക. ജില്ലാ ഭരണകൂടം ഇവര്‍ക്ക് എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ വിവാഹത്തിന് നിര്‍ബന്ധമായും പാലിക്കുമെന്ന് ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനും ശങ്കര്‍ മഹാദേവൻ,  നടി ശര്‍വാരി വാഘും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കും.

2:55 PM IST:

വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷത്തിന്റെ ഭാഗമായി സിംഗ് ഈസ് കിംഗിലെ ഗാനത്തിന് നൃത്തംവയ്‍ക്കുമെന്ന് റിപ്പോര്‍ട്ട്.
 
3:42 PM IST:

വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകി ശര്‍വാരി വാഘും ജയ്‍പൂരിലെത്തി. 

1:15 PM IST:

വിക്കി  കൗശല്‍- കത്രീന കൈഫ് വിവാഹത്തില്‍ പങ്കെടുക്കാൻ പ്രേക്ഷകരുടെ പ്രിയ ഗായകൻ ശങ്കര്‍ മഹാദേവനും .

12:59 PM IST:

വിക്കി  കൗശലിന്റെയും കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ പഞ്ചാബി ഗായകൻ ഗുര്‍ദാസ് മാൻ കുടുംബ സമേതം ജയ്‍പൂരിലേക്ക്.
 
12:57 PM IST:

വിക്കി  കൗശലിന്റെയും കത്രീനയുടെയും വിവാഹം സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു വിക്കി കൗശലും കത്രീന കൈഫും ഇക്കാര്യത്തിലൊന്നും പരസ്യമായി പ്രതികരിച്ചിരുന്നില്ല.

4:27 PM IST:

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം.  വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് പോകാൻ മുംബൈ വിമാനത്താവളത്തില്‍ എത്തിയ  നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമൊക്കെയുള്ള ഫോട്ടോ പുറത്തുവന്നിട്ടുണ്ട്.

12:25 PM IST: