Katrina Kaif- Vicky Kaushal Wedding Live : വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കൗശല്‍

katrina-kaif-vicky-kaushal-wedding today live-updates

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും(Katrina Kaif) വിക്കി കൗശലും(Vicky Kaushal) ഇന്ന് വിവാഹിതരാവും. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്.  വിവാഹത്തിനായി തിങ്കളാഴ്ച രാത്രി തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. കഴിഞ്ഞ ദിവസം മെഹെന്ദി, സംഗീത് ചടങ്ങുകൾ നടന്നിരുന്നു. വിവാഹം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ വായിക്കാം.
 
9:10 PM IST

'പുതിയ യാത്ര ഇവിടെ തുടങ്ങുന്നു' വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കൗശല്‍

വിവാഹ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് വിക്കി കൗശല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിക്കി ചിത്രങ്ങള്‍ പുറത്തുവിട്ടത്. "ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു", ചിത്രങ്ങള്‍ക്കൊപ്പം വിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

7:53 PM IST

സംഗീത് ചടങ്ങിന് മുറിച്ചത് നാലര ലക്ഷത്തിന്‍റെ കേക്ക്?

കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹത്തിന്‍റെ ചടങ്ങുകള്‍ രണ്ട് ദിവസം മുന്‍പേ ആരംഭിച്ചിരുന്നു. വിവാഹത്തിന്‍റെ തലേദിവസമായിരുന്ന ഇന്നലെ നടന്ന സംഗീത് ചടങ്ങില്‍ അതിഥികള്‍ക്കായി മുറിക്കപ്പെട്ട അഞ്ച് നിലകളുള്ള സ്പെഷല്‍ കേക്ക് പ്രത്യേക ശ്രദ്ധ നേടി. താരദമ്പതികള്‍ക്ക് ഇതിനായി ചെലവായത് നാലര ലക്ഷം രൂപയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തു.

6:35 PM IST

സബ്യസാചി ഡിസൈൻ ചെയ്‍ത പിങ്ക് ലെഹങ്കയില്‍ വധു

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചടങ്ങുകള്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നേരത്തെ എത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വിലക്കുണ്ട്. സബ്യസാചി ഡിസൈൻ ചെയ്‍ത പിങ്ക് ലെഹങ്ക ധരിച്ചാണ് കത്രീന കൈഫ് ചടങ്ങുകള്‍ക്കായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

4:18 PM IST

വിക്കിയും കത്രീനയും ഭാര്യാഭർത്താക്കന്മാരാകാൻ മിനിറ്റുകൾ മാത്രം ബാക്കി

വിക്കി കൗശലും കത്രീന കൈഫും ഭാര്യാഭർത്താക്കന്മാരാകാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് ബാക്കി. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. കത്രീനയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ വേദിയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കബീർ ഖാൻ, ആലിഭട്ട് തുടങ്ങിയ താരങ്ങൾ ഇവർക്കൊപ്പം റിസോർട്ടിൽ എത്തിയിട്ടുണ്ട്.

4:05 PM IST

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവരെ കണ്ണുകെട്ടിയാണോ കൊണ്ടുപോകുന്നത്?, പരിഹസിച്ച് മീമുകള്‍

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം വളരെ സ്വകാര്യ ചടങ്ങായിട്ടാണ് നടക്കുന്നത്. പ്രത്യേക ക്ഷണം ഇല്ലാതെ ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാൻ സാധിക്കില്ല. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണുകള്‍ മുറിയില്‍ തന്നെ സൂക്ഷിക്കാൻ അതിഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം സംബന്ധിച്ച് വളരെ രസകരമായ മീമുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവരെ കണ്ണുകെട്ടിയാണ് കൊണ്ടുപോകുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ഒരു മീം. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന്റെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങളെ പരിഹസിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളിലും മീമുകള്‍.
 
3:20 PM IST

വിക്കി- കത്രീന വിവാഹ ചടങ്ങുകൾ ആരംഭിച്ചു

ഏവരും കാത്തിരുന്ന വിക്കി കൗശൽ - കത്രീന കൈഫ് വിവാഹ ചടങ്ങുകൾ ആരംഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിക്കി കൗശലിന്റെ 'സെഹ്‌റ ബന്ദി' എന്ന ചടങ്ങാണ് ആരംഭിച്ചിരിക്കുന്നത്.  ഇതിന് ശേഷമാകും വിക്കി വിവാഹ മണ്ഡപത്തിലേക്ക് എത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

2:57 PM IST

വിവാഹ ചെലവുകളില്‍ 75 ശതമാനം വഹിക്കുന്നത് കത്രീന കൈഫ്

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചെലവുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. ബോളിവുഡിലെ ആര്‍ഭാട വിവാഹത്തിന്റെ ചെലവ് 75 ശതമാനത്തോളം വഹിക്കുക കത്രീന കൈഫായിരിക്കും.  25% വിക്കി കൗശലും ആകും വഹിക്കുകയെന്നും റിപ്പോര്‍ട്ട്.  വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 
1:34 PM IST

'എല്ലാ നന്മകളും നേരുന്നു'; കത്രീന- വിക്കി വിവാഹത്തിന് ആശംസയുമായി സോനാക്ഷി സിൻഹ

കത്രീന കൈഫ്- വിക്കി കൗശൽ എന്നിവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അസരത്തിൽ കത്രീനയുടെ അടുത്ത സുഹൃത്തും നടിയുമായ സോനാക്ഷി സിൻഹ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. "അവരിൽ (കത്രീന കൈഫും വിക്കി കൗശലും) ഞാൻ വളരെ സന്തോഷവതിയാണ്. ഇരുവർക്കും എല്ലാ നന്മകളും നേരുന്നു" സോനാക്ഷി സിൻഹ പറഞ്ഞു. 

11:55 AM IST

പുറത്തായത് കത്രീന കൈഫിന്റെ മെഹന്തി ചടങ്ങിന്റെ ഫോട്ടോ അല്ല

കത്രീന കൈഫ് അഭിനയിച്ച ജ്വല്ലറി പരസ്യത്തിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.

11:23 AM IST

ഞങ്ങളെ ക്ഷണിച്ചിട്ടില്ല; കത്രീന -വിക്കി വിവാഹത്തെ കുറിച്ച് സല്‍മാന്‍ ഖാന്റെ സഹോദരി

കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികൾ എത്തിക്കൊണ്ടിക്കുകയാണെന്നാണ് വിവരം. സിനിമാ രംഗത്തുനിന്ന് പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തും. ഈ അവസരത്തിൽ സൽമാൻ ഖാന്റെ സഹോദരി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സല്‍മാനേയും കുടുംബത്തേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ പറഞ്ഞത്. ഞങ്ങളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്ത കല്യാണത്തിനു ഞങ്ങള്‍ എങ്ങനെ പോകും?' അര്‍പിത ഖാന്‍ ശര്‍മ ചോദിച്ചു. സല്‍മാന്‍ ഖാനൊപ്പം മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിനേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ല.

10:05 AM IST

നേഹ ധുപിയ പങ്കുവെച്ചത് വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകള്‍?

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വാര്‍ത്തകളാണ് ബോളിവുഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുന്നത്. വിവാഹ ചടങ്ങുകള്‍ക്കായി ഇരുവരും വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ബോളിവുഡില്‍ ചര്‍ച്ചയാകുന്ന വിവാഹമായി മാറുകയാണ് വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേതും. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നും ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കരുതെന്നും നിബന്ധനകള്‍.  വധു കത്രീനയുടെ അടുത്ത സുഹൃത്തായ നേഹ ധുപിയ പങ്കുവെച്ച ഫോട്ടോകള്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കത്രീന കൈഫ് സംഘടിപ്പി കോക്ടെയില്‍ പാര്‍ട്ടിയില്‍ നിന്നുള്ളതാണ് ഫോട്ടോകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

A post shared by Neha Dhupia (@nehadhupia)

9:07 AM IST

വിക്കി- കത്രീന വിവാഹ മുഹൂർത്തം

സിനിമാസ്വാദകരും സഹപ്രവർത്തകരുമെല്ലാം കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്. വിവാഹ ആഘോഷങ്ങൾ എല്ലാം തന്നെ രണ്ട് ദിവസം മുമ്പ് തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ മുഹൂർത്തത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉച്ച കഴിഞ്ഞ് 3.30 നും 3.45നും ഇടയ്ക്കാകും വിവാഹമെന്നാണ് സൂചനകൾ. പഞ്ചാബി രീതിയിലാകും വിവാഹം. 

9:10 PM IST:

വിവാഹ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് വിക്കി കൗശല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിക്കി ചിത്രങ്ങള്‍ പുറത്തുവിട്ടത്. "ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു", ചിത്രങ്ങള്‍ക്കൊപ്പം വിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

7:53 PM IST:

കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹത്തിന്‍റെ ചടങ്ങുകള്‍ രണ്ട് ദിവസം മുന്‍പേ ആരംഭിച്ചിരുന്നു. വിവാഹത്തിന്‍റെ തലേദിവസമായിരുന്ന ഇന്നലെ നടന്ന സംഗീത് ചടങ്ങില്‍ അതിഥികള്‍ക്കായി മുറിക്കപ്പെട്ട അഞ്ച് നിലകളുള്ള സ്പെഷല്‍ കേക്ക് പ്രത്യേക ശ്രദ്ധ നേടി. താരദമ്പതികള്‍ക്ക് ഇതിനായി ചെലവായത് നാലര ലക്ഷം രൂപയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തു.

6:35 PM IST:

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചടങ്ങുകള്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നേരത്തെ എത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വിലക്കുണ്ട്. സബ്യസാചി ഡിസൈൻ ചെയ്‍ത പിങ്ക് ലെഹങ്ക ധരിച്ചാണ് കത്രീന കൈഫ് ചടങ്ങുകള്‍ക്കായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

4:21 PM IST:

വിക്കി കൗശലും കത്രീന കൈഫും ഭാര്യാഭർത്താക്കന്മാരാകാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് ബാക്കി. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. കത്രീനയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ വേദിയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കബീർ ഖാൻ, ആലിഭട്ട് തുടങ്ങിയ താരങ്ങൾ ഇവർക്കൊപ്പം റിസോർട്ടിൽ എത്തിയിട്ടുണ്ട്.

4:05 PM IST:

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം വളരെ സ്വകാര്യ ചടങ്ങായിട്ടാണ് നടക്കുന്നത്. പ്രത്യേക ക്ഷണം ഇല്ലാതെ ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാൻ സാധിക്കില്ല. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് രഹസ്യ കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണുകള്‍ മുറിയില്‍ തന്നെ സൂക്ഷിക്കാൻ അതിഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം സംബന്ധിച്ച് വളരെ രസകരമായ മീമുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവരെ കണ്ണുകെട്ടിയാണ് കൊണ്ടുപോകുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ഒരു മീം. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന്റെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങളെ പരിഹസിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളിലും മീമുകള്‍.
 
4:23 PM IST:

ഏവരും കാത്തിരുന്ന വിക്കി കൗശൽ - കത്രീന കൈഫ് വിവാഹ ചടങ്ങുകൾ ആരംഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. വിക്കി കൗശലിന്റെ 'സെഹ്‌റ ബന്ദി' എന്ന ചടങ്ങാണ് ആരംഭിച്ചിരിക്കുന്നത്.  ഇതിന് ശേഷമാകും വിക്കി വിവാഹ മണ്ഡപത്തിലേക്ക് എത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

2:57 PM IST:

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചെലവുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. ബോളിവുഡിലെ ആര്‍ഭാട വിവാഹത്തിന്റെ ചെലവ് 75 ശതമാനത്തോളം വഹിക്കുക കത്രീന കൈഫായിരിക്കും.  25% വിക്കി കൗശലും ആകും വഹിക്കുകയെന്നും റിപ്പോര്‍ട്ട്.  വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 
1:38 PM IST:

കത്രീന കൈഫ്- വിക്കി കൗശൽ എന്നിവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അസരത്തിൽ കത്രീനയുടെ അടുത്ത സുഹൃത്തും നടിയുമായ സോനാക്ഷി സിൻഹ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. "അവരിൽ (കത്രീന കൈഫും വിക്കി കൗശലും) ഞാൻ വളരെ സന്തോഷവതിയാണ്. ഇരുവർക്കും എല്ലാ നന്മകളും നേരുന്നു" സോനാക്ഷി സിൻഹ പറഞ്ഞു. 

3:37 PM IST:

കത്രീന കൈഫ് അഭിനയിച്ച ജ്വല്ലറി പരസ്യത്തിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.

11:29 AM IST:

കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികൾ എത്തിക്കൊണ്ടിക്കുകയാണെന്നാണ് വിവരം. സിനിമാ രംഗത്തുനിന്ന് പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തും. ഈ അവസരത്തിൽ സൽമാൻ ഖാന്റെ സഹോദരി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സല്‍മാനേയും കുടുംബത്തേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ പറഞ്ഞത്. ഞങ്ങളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്ത കല്യാണത്തിനു ഞങ്ങള്‍ എങ്ങനെ പോകും?' അര്‍പിത ഖാന്‍ ശര്‍മ ചോദിച്ചു. സല്‍മാന്‍ ഖാനൊപ്പം മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിനേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ല.

10:07 AM IST:

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വാര്‍ത്തകളാണ് ബോളിവുഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുന്നത്. വിവാഹ ചടങ്ങുകള്‍ക്കായി ഇരുവരും വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ബോളിവുഡില്‍ ചര്‍ച്ചയാകുന്ന വിവാഹമായി മാറുകയാണ് വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേതും. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നും ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കരുതെന്നും നിബന്ധനകള്‍.  വധു കത്രീനയുടെ അടുത്ത സുഹൃത്തായ നേഹ ധുപിയ പങ്കുവെച്ച ഫോട്ടോകള്‍ ചര്‍ച്ചയാകുകയും ചെയ്യുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കത്രീന കൈഫ് സംഘടിപ്പി കോക്ടെയില്‍ പാര്‍ട്ടിയില്‍ നിന്നുള്ളതാണ് ഫോട്ടോകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

A post shared by Neha Dhupia (@nehadhupia)

9:18 AM IST: