Asianet News MalayalamAsianet News Malayalam

പൗരത്വഭേദഗതി നിയമം: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തി​രി​ച്ച​ടി

ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന ക​ര​ണ്‍ ജോ​ഹ​ർ, ഫ​ർ​ഹാ​ൻ അ​ക്ത​ർ, ക​ബി​ർ ഖാ​ൻ, സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​ർ, ജാവേദ് അക്തര്‍, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, രവീണ ടണ്ഠന്‍, ബോണി കപൂര്‍, മധുര്‍ ബണ്ഡേക്കര്‍, കങ്കണ എ​ന്നി​വ​രൊ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല. 

Modi government sent Bollywood stars to discuss CAA these stars were seen
Author
Mumbai, First Published Jan 6, 2020, 12:23 PM IST

മും​ബൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ണു​പ്പി​ക്കാ​ൻ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തി​രി​ച്ച​ടി. പൗ​ര​ത്വ ഭേ​ദ​ഗ​തി​യെ​കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​ൻ ജ​യ് പാ​ണ്ഡ എ​ന്നി​വ​ർ ക്ഷ​ണി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന് മുന്‍നിര പ്ര​മു​ഖ താ​ര​ങ്ങ​ൾ വി​ട്ടു​നി​ന്നു. 

ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന ക​ര​ണ്‍ ജോ​ഹ​ർ, ഫ​ർ​ഹാ​ൻ അ​ക്ത​ർ, ക​ബി​ർ ഖാ​ൻ, സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​ർ, ജാവേദ് അക്തര്‍, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, രവീണ ടണ്ഠന്‍, ബോണി കപൂര്‍, മധുര്‍ ബണ്ഡേക്കര്‍, കങ്കണ എ​ന്നി​വ​രൊ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി മും​ബൈ​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നി​ർ​മാ​താ​വ് മ​ഹാ​വീ​ർ ജ​യ്നാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ൻ. പ്ര​ധാ​ന​മ​ന്ത്രി​യും ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ചേ​ർ​ന്നു​ള്ള വൈ​റ​ലാ​യ സെ​ൽ​ഫി​ക്കു പി​ന്നി​ലും ജ​യ്നാ​യി​രു​ന്നു.

അതേ സമയം കു​ണാ​ൽ കോ​ഹ്ലി, പ്ര​സൂ​ണ്‍ ജോ​ഷി, അ​നു മാ​ലി​ക്, വി​പു​ൽ ഷാ, ​ഭൂ​ഷ​ണ്‍ കു​മാ​ർ, കൈ​ലാ​ഷ് ഖേ​ർ, അ​നി​ൽ ശ​ർ​മ, ശൈ​ലേ​ഷ് ലോ​ധ, ശ​ശി ര​ഞ്ജ​ൻ, റി​തേ​ഷ് സി​ദ്ധ്വാ​നി, അ​ഭി​ഷേ​ക് ക​പൂ​ർ, രാ​ഹു​ൽ റാ​വ​ൽ, ര​ണ്‍​വീ​ർ ഷോ​രി എ​ന്നി​ങ്ങ​നെ ചി​ല​ർ മാ​ത്ര​മാ​ണ് അ​ത്താ​ഴ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത്. എന്താണ് പ്രമുഖ താരങ്ങള്‍ എത്താതിരുന്നത് എന്ന കാര്യം വ്യക്തമല്ല.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ നി​ല​പാ​ടു​മാ​യി രം​ഗ​ത്തു​വ​ന്ന ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ക്ഷ​ണ​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നി​ല്ല. അ​നു​രാ​ഗ് ക​ശ്യ​പ്, സ്വ​ര ഭാ​സ്ക​ർ, റി​ച്ച ച​ദ്ദ, അ​നു​ഭ​വ് സി​ൻ​ഹ, വ​രു​ണ്‍ ഗ്രോ​വ​ർ, വി​ക്ര​മാ​ധി​ത്യ മോ​ട്വാ​നി എ​ന്നി​വ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ പ്ര​ധാ​നി​ക​ൾ. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് നേ​രി​ട്ട് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. 

ഇ​തി​നു പു​റ​മേ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ല റാ​ലി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ കാ​ന്പ​യ്നു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ പ​റ​യു​ന്ന പ്ര​മു​ഖ​രെ​യും പ്ര​ചാ​ര​ണ​ത്തി​നാ​യി അ​ണി​നി​ര​ത്തി. ഇ​തി​നു പു​റ​മേ​യാ​ണു സ​ർ​ക്കാ​ർ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച​ത്.

ചിത്രം - ഫയല്‍ ചിത്രം

Follow Us:
Download App:
  • android
  • ios