കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയനാണ് ഇത്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരങ്ങള്‍ അടക്കമുള്ളവര്‍. മകള്‍ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന നടി നിത്യ ദാസിന്റെ ഫോട്ടോകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നതും അതുകൊണ്ടുതന്നെ.

യോഗ ഫിറ്റ്‍നെസ്സിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയാണ് നിത്യ ദാസ്. യോഗ ചെയ്യുന്ന ഫോട്ടോകളാണ് നിത്യ ദാസ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകള്‍ നയനയും നിത്യക്കൊപ്പം ഫോട്ടോയിലുണ്ട്. വിവാഹത്തിന് ശേഷമാണ് നിത്യ ദാസ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. പഞ്ചാബുകാരനും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ അര്‍വിന്ദ് സിംഗ് ആണ് നിത്യ ദാസിന്റെ ഭര്‍ത്താവ്.