മലയാളികള്‍ ഒറ്റപാട്ടിലൂടെ ഹിറ്റാക്കിയ നായികയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കി പാട്ട് ആരാധകര്‍ ചര്‍ച്ചയാക്കിയതോടെ പ്രിയ വാര്യര്‍ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടി. പ്രിയ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യര്‍ നായികയാകുന്ന ആദ്യത്തെ കന്നഡ ചിത്രത്തിന്റെ ഓഫിഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിഷ്‍ണു പ്രിയ എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്.

വിഷ്‍ണുപ്രിയയുടെ പോസ്റ്റര്‍ പ്രിയ വാര്യര്‍ തന്നെയാണ് ഷെയര്‍ ചെയ്‍തത്. കന്നഡയിലെ എന്റെ ആദ്യ ചിത്രം. വിഷ്‍ണുപ്രിയയുടെ പോസ്റ്റര്‍. മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതില്‍ ഞാൻ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിക്കാനില്ലെന്നും പോസ്റ്റര്‍ ഷെയര്‍ ചെയ്‍ത് പ്രിയ വാര്യര്‍ പറയുന്നു. ശ്രേയസ് മഞ്‍ജുവാണ് ചിത്രത്തില്‍ നായകൻ. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വി കെ പ്രകാശ് ആണ് സംവിധായകൻ.