Asianet News MalayalamAsianet News Malayalam

'മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്'; 'സുഡാനി'യുടെ അണിയറക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി റിമ കല്ലിങ്കല്‍

പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.
 

rima kallingal supports sudani from nigeria crew for their protest against caa and nrc
Author
Thiruvananthapuram, First Published Dec 15, 2019, 6:21 PM IST

പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച്, ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടി റിമ കല്ലിങ്കല്‍. സമാധാനം പുലരുന്ന ഒരു രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും റിമ ഫേസ്ബുക്കില്‍ കുറിച്ചു. അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുന്നതായ സക്കറിയയുടെ സോഷ്യല്‍ മീഡിയ സന്ദേശം പങ്കുവച്ചുകൊണ്ടാണ് റിമയുടെ അഭിപ്രായ പ്രകടനം.

പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. തനിക്കൊപ്പം ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും ചിത്രം നിര്‍മ്മിച്ച സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിച്ചു. 

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരമാണ് 'സുഡാനി'ക്ക് ലഭിച്ചത്. ഒപ്പം ചിത്രത്തിലെ മികച്ച പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം. 

Follow Us:
Download App:
  • android
  • ios