Asianet News MalayalamAsianet News Malayalam

'എല്ലാവരും കടുത്ത സംഘർഷത്തിലാണ്'; വൈകിട്ട് കുറച്ചു നേരമെങ്കിലും മദ്യശാലകൾ തുറക്കണമെന്ന് ഋഷി കപൂർ

 ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുന്നുണ്ടാകുമെന്നും ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

rishi kapoor ask to government open liquor stores in evening for some time
Author
Mumbai, First Published Mar 29, 2020, 8:32 AM IST

മുംബൈ: മദ്യശാലകൾ വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും തുറന്നുവെക്കണമെന്ന് നിർദ്ദേശിച്ച് നടന്‍ ഋഷി കപൂര്‍. ട്വിറ്ററിലൂടെയാണ് സര്‍ക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുന്നുണ്ടാകുമെന്നും ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

'ഒന്ന് ചിന്തിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകൾ തുറക്കണം. ഞാൻ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടര്‍മാരായാലും... ഇതിൽ നിന്ന് അവർക്കും മോചനം വേണം. കരിഞ്ചന്തകളിലും ഇതിപ്പോള്‍ വില്പന തുടങ്ങിയിട്ടുണ്ട്' ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എക്‌സൈസ് നികുതിയിലൂടെ പണം വേണ്ടി വരുമല്ലോയെന്നും മാനസിക പിരിമുറുക്കത്തോടൊപ്പം നിരാശയും കടന്നു കൂടരുതല്ലോയെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.  അതേസമയം, ഋഷി കപൂറിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Follow Us:
Download App:
  • android
  • ios