Asianet News MalayalamAsianet News Malayalam

1700 പോൺ ഫിലിമുകളിൽ അഭിനയിച്ച താരത്തിനുമേൽ ഒടുവിൽ ബലാത്സംഗകുറ്റം ചുമത്തി കോടതി

ഒരു ഫിസിക്സ് അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ശേഷമാണ് ജെറെമി പോൺ സ്റ്റാർ ആയി മാറുന്നത്.

ron jeremy porn star who acted in more than 1700 adult films indicted by court for rape
Author
Los Angeles, First Published Aug 27, 2021, 2:30 PM IST
  • Facebook
  • Twitter
  • Whatsapp

ലോസ് ഏഞ്ചലസ്: 21 സ്ത്രീകൾക്ക് നേരെ, 23 വർഷക്കാലയളവിനുള്ളിൽ പ്രവർത്തിച്ച 34 ലൈംഗിക പീഡനങ്ങൾ - റോൺ ജെറെമി എന്ന 68 കാരനുമേൽ ലോസ് ഏഞ്ചലസ് കോടതി ചുമത്തിയിരിക്കുന്നത് ഇത്രയും കുറ്റങ്ങളാണ്. 1996 നും 2019 നുമിടയിൽ ജെറെമിയുടെ അക്രമത്തിന് ഇരയായത് 15 വയസ്സിനും 51 വയസ്സിനും ഇടയിൽ പ്രായമുള്ള നിരവധി യുവതികളാണ്. പതിനേഴും പതിനഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളെ അടക്കം ഇയാൾ വിധേയരാക്കിയിട്ടുള്ള 12 ബലാത്സംഗങ്ങളും ഈ കുറ്റങ്ങളിൽ പെടും.  ഏറ്റവും ഒടുവിൽ ജെറെമിക്ക് മേൽ കുറ്റമാരോപിച്ച യുവതി ഇയാൾ തന്നെ ഗുദരതിക്ക് വിധേയയാക്കി എന്നും പരാതിപ്പെട്ടിട്ടുണ്ട്.  ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ 300 വർഷത്തെ തടവുശിക്ഷയ്ക്കു വരെ ഇയാൾ വിധിക്കപ്പെടാൻ ഇടയുണ്ടെന്നാണ് അഭിഭാഷകർ പറയുന്നത്. 

ron jeremy porn star who acted in more than 1700 adult films indicted by court for rape

 

'ഹെഡ്ജ് ഡോഗ്' അഥവാ മുള്ളൻപന്നി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന,  റൊണാൾഡ്‌ ജെറെമി ഹയാത്ത് പോൺ സിനിമകളിലെ ഒരു മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന നടനാണ്. 1979 മുതൽ പോൺ സിനിമകളിൽ അഭിനയിച്ചു പോരുന്ന റോൺ ജെറെമി, ഇതുവരെയും 1700 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ആദ്യമായി ആരോപണങ്ങൾ ഉയർന്നപാടേ കുറ്റം നിഷേധിച്ചുകൊണ്ട് ചെയ്ത ട്വീറ്റിൽ ജെറെമി കുറിച്ചത്,"എനിക്ക് എന്റെ നിരപരാധിത്വം എത്രയും പെട്ടെന്ന് തെളിയിക്കണം. പലരും പിന്തുണയറിയിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ട്. എല്ലാവർക്കും എന്റെ നന്ദി" എന്നായിരുന്നു. തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണ് എന്നും ജെറെമി തീർത്തും നിരപരാധിയാണ് എന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്റ്റുവർട്ടും അന്ന് അറിയിച്ചിരുന്നു. "ജെറെമി ഒരു പോൺ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു റേപ്പിസ്റ്റ് അല്ല.  40 വർഷത്തിലധികം നീണ്ടുനിന്ന  തന്റെ കരിയറിനിടെ ജെറെമി ചുരുങ്ങിയത് 4000 -ലധികം യുവതികളുടെ ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. സ്ത്രീകളിൽ പലരും ഒരു പോൺ താരം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്" എന്നാണ് അന്ന് സ്റ്റുവർട്ട് പ്രതികരിച്ചത്. 

 

ron jeremy porn star who acted in more than 1700 adult films indicted by court for rape

 

ജെറെമി തന്റെ പ്രശസ്തിയുടെ ബലത്തിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളിൽ പലരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് പരാതി. സ്ത്രീകൾക്ക് മുന്നിൽ വിവസ്ത്രനായി നിന്ന് ലൈംഗികതാപ്രദർശനം നടത്തുക, ബലമായി പിടിച്ചു നിർത്തി ചുംബിക്കുക, ഗുഹ്യാവയവങ്ങളിൽ സ്പർശിക്കുക, സമ്മതമില്ലാതെ സെക്സിൽ ഏർപ്പെടുക, അവരെ ബലാത്സംഗം ചെയുക തുടങ്ങിയ പല പരാതികളും ഇയാൾക്കെതിരെ പല യുവതികളിൽ നിന്നായി ഉണ്ടായിട്ടുണ്ട് എന്ന് റോളിംഗ് സ്റ്റോൺ മാഗസിൻ 2017 -ൽ റിപ്പോർട്ട് ചെയ്തിരുന്നു. 

ഒരു ഫിസിക്സ് അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ശേഷം ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുമാറ്റിയത് എങ്കിലും, പിന്നീട് പോൺ ഫിലിമിൽ അഭിനയിക്കുന്നത് ഒരു കരിയർ  ആയി  തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി പോൺ സിനിമകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ജെറെമിക്ക് ഇന്ന് ചുരുങ്ങിയത് ആറു മില്യൺ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്.  

 റോൺ ജെറീമിക്ക് പോൺ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന പ്രസിദ്ധി അയാളുടെ ശരീരസുഭഗതയുടെ പേരിലല്ലായിരുന്നു. ഉറച്ച പേശികളോ സിക്സ്പാക്കോ ഒന്നും അയാൾക്കില്ലായിരുന്നു. ഇടതൂർന്നു വളർന്നു കിടക്കുന്ന മുടിയും, അലക്ഷ്യമായി വളർത്തിയ മേൽമീശയും തടിച്ചു കുറുകിയ ശരീരവും ഒക്കെ ചേർന്നാണ് അയാൾക്ക് മുള്ളൻ പന്നി എന്നുള്ള വിളിപ്പേര് സമ്മാനിച്ചത്. മറ്റു ശാരീരിക സവിശേഷതകൾ ഒക്കെയും വിപരീതമായിരുന്നിട്ടും സെക്സിൽ ഏർപ്പെടുന്ന കാര്യത്തിൽ അയാൾക്കുണ്ടായിരുന്ന സ്റ്റാമിനയും, കാമറമാൻ സ്റ്റാർട്ട് പറഞ്ഞാൽ ഏത് നിമിഷവും ഷൂട്ടിങ്ങിനു തയ്യാറാവാൻ സാധിച്ചിരുന്ന പ്രകൃതവും, ഒമ്പതേമുക്കാൽ ഇഞ്ചോളം നീളമുണ്ടായിരുന്ന ജനനേന്ദ്രിയവും ചേർന്നാണ് റോൺ ജെറെമിയെ ഒരു ഇതിഹാസ പോൺ താരം എന്ന പ്രസിദ്ധിക്ക് അർഹനാക്കിയതും, ഇത്രയധികം നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ ഇയാൾക്ക് അവസരങ്ങൾ തരപ്പെടുത്തിയതും. 

 

ron jeremy porn star who acted in more than 1700 adult films indicted by court for rape

 

കഴിഞ്ഞ കുറെ വർഷങ്ങളായി ജെറെമിക്ക് നേരെ തുടർച്ചയായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നു വന്നതിന്റെ പേരിൽ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ നിന്നും മറ്റും ജെറെമിയെ വിലക്കുന്ന സാഹചര്യം പോലും ഉണ്ടായി. എന്തായാലും നിരവധി ആരോപണങ്ങൾ ജെറെമിക്ക് നേരെ ഉയർന്നു വരികയും ഇപ്പോൾ ഒടുവിൽ കോടതി ഇയാൾക്കുമേൽ കുറ്റം ചുമത്തുകയും ചെയ്ത സാഹചര്യത്തിൽ, അധികം വൈകാതെ തന്നെ ജെറെമി അഴിയെണ്ണാനുളള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്.  

Follow Us:
Download App:
  • android
  • ios