Asianet News MalayalamAsianet News Malayalam

മര്യാദയ്‍ക്ക് പെരുമാറണം, ആരാധകന് മുന്നറിയിപ്പ് നല്‍കി സാമന്ത

അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചയാളോട് രൂക്ഷമായി പ്രതികരിച്ച് സാമന്ത.

Samantha comes out against inappropriate manner
Author
Hyderabad, First Published Feb 22, 2020, 12:13 PM IST

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. ആരാധകരോട് നിരന്തരം ഇടപെടാൻ സിനിമാ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താൻ സമയം ശ്രമിക്കാറുള്ള താരങ്ങളാണ് സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അതേസമയം ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ഒരാളോട് സാമന്ത ദേഷ്യപ്പെട്ടതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്ന സംഭവം. അനുവാദമില്ലാതെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനാണ് സാമന്ത ദേഷ്യപ്പെട്ടത്.

ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു നടി സാമന്ത. സുഹൃത്തുക്കള്‍ക്കൊപ്പം സാമന്ത പടിക്കെട്ടുകള്‍ കയറവെ ഒരാള്‍ പുറകെ വന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. അനുവാദമില്ലാതെ ഫോട്ടോ എടുക്കരുത് എന്ന് സാമന്ത പറഞ്ഞു. മര്യാദയ്‍ക്ക് പെരുമാറണം. തന്റെ ചിത്രങ്ങള്‍ എടുക്കരുത് എന്നും സാമന്ത പറഞ്ഞു.

Follow Us:
Download App:
  • android
  • ios