മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷൻ പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണെന്നാണ് സഞ്ജയ് പറയുന്നത്.

മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്നത് നാഴികക്കല്ലാണെന്ന് സഞ്ജയ് പറയുന്നു. സംഭാഷണത്തിന് പ്രധാന്യമുള്ള സിനിമയാണ് വണ്‍. മമ്മൂക്കയുടെ ഉച്ചാരണം ഒന്നാന്തരമാണ്. വരികള്‍ക്കിടയിലെ വായന അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടു പഠിക്കേണ്ടതാണെന്നും സഞ്ജയ് പറയുന്നു. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ രാഷ്‍ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ പറയുന്നു. സുരേഷ്‍ കൃഷ്‍ണ, ബാലചന്ദ്രമേനോൻ, സലിം കുമാര്‍, ഗായത്രി അരുണ്‍, ഇഷാനി കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.