തിരുവനന്തപുരം: മലയാളി മുഖസൗന്ദര്യവുമായെത്തിയ സ്നിഷ ചന്ദ്രനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത് 'നീലക്കുയില്‍' സീരിയലിലെ 'കസ്തൂരി' എന്ന കഥാപാത്രമാണ്. മോഡലിങിലൂടെയെത്തിയ സ്നിഷ ചില സിനിമകളിലും അഭിനയിച്ചെങ്കിലും നീലക്കുയിലിലൂടെയാണ് ശ്രദ്ധേയയായത്. ഇപ്പോഴിതാ 'നീലക്കുയിലി'ലെ കസ്തൂരിയുടെ വേഷം സ്നിഷയ്ക്ക് സമ്മാനിച്ചിരിക്കുന്നത് മലയാളത്തിലെ മികച്ച സീരിയല്‍ നടിക്കുള്ള പുരസ്കാരമാണ്.

നിത്യഹരിത നായകന്‍ പ്രേംനസീറിന്‍റെ പേരിലുള്ള പുരസ്കാരത്തിനാണ് താരം അര്‍ഹയായിരിക്കുന്നത്. പുരസ്കാരവുമായി നില്‍ക്കുന്ന ചിത്രം സ്നിഷ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'സ്വപ്നം സത്യമായിരിക്കുകയാണ്, ദൈവത്തിനും എന്‍റെ കുടുംബത്തിനും നീലക്കുയിൽ ടീമിനും നന്ദി' - ചിത്രം പങ്കുവെച്ച് താരം കുറിച്ചു.