ആടുജീവിതം എന്ന ചിത്രിത്തിന്റെ ചിത്രീകരണത്തിനായി പോയിരിക്കുകയായിരുന്നു പൃഥ്വിരാജ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോര്‍ദാനിലാണ്  ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെയും സംഘത്തിന്റെയും സുരക്ഷിതത്വത്തിനായി ഗവണ്‍മെന്റ് ഇടപെട്ടിട്ടുമുണ്ട്. അതേസമയം തന്റെയും പൃഥ്വിരാജിന്റെയും രൂപമുള്ള ഫ്രിഡ്‍ജ് മാഗ്‍നെറ്റ് ആണ് സുപ്രിയ മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അല്ലിയുടെ അമ്മയുടെയും അച്ഛന്റെയും മനോഹരമായ ഫ്രിഡ്‍ജ് മാഗ്‍നെറ്റ്. ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്‍ജ് ഡോറിൽ എന്നാണ് സുപ്രിയ എഴുതിയിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  ദി ക്രിയാ ഇൻ ആയിരുന്നു ഫ്രിഡ്‍ജ് മാഗ്‍നെറ്റ് തയ്യാറാക്കിയത്. ആടുജീവിതം സിനിമയ്‍ക്കായി പൃഥ്വിരാജ് നടത്തിയ രൂപമാറ്റം ഉള്ള ഫോട്ടോയാണ് ഫ്രിഡ്‍ജ് മാഗ്‍നെറ്റിലും ഉള്ളത്.