കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് സംസ്ഥാനവും രാജ്യവുമെല്ലാം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി വിനിയോഗിക്കുന്ന സുരഭി ലക്ഷ്‍മിയുടെ ഫോട്ടോകളാണ് ആരാധകര്‍‌ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. തൂമ്പയും ചൂലുമായി പറമ്പിലേക്ക് ഇറങ്ങിയതിന്റെ ഫോട്ടോകള്‍ സുരഭി ലക്ഷ്‍മി തന്നെയാണ് ഷെയര്‍ ചെയ്‍തത്.

സുരഭി ലക്ഷ്‍മിക്കൊപ്പം സഹോദരനും ഉണ്ട് ചിത്രത്തില്‍. കുറച്ചുകാലം നല്ല കാര്യങ്ങള്‍ ചെയ്‍തു വീട്ടിലിരിക്കുകയാണ് വേണ്ടതെന്ന് സുരഭി ലക്ഷ്‍മി പറയുന്നു. ജാഗ്രതയോടെ ഇരിക്കണമെന്നും സുരഭി ലക്ഷ്‍മി പറയുന്നു. കൊറോണ പണികൾ. പറമ്പു അടിച്ചു കത്തിക്കുക. അൽപ്പം കൃഷി, വായന, തുടങ്ങി നീളുന്നു ആ ലിസ്റ്റ്. എല്ലാം അതീവ ജാഗ്രതയോടെ. നിങ്ങളും വീട്ടിൽ തന്നെയല്ലേ. കുറച്ചു കാലം ഇങ്ങനെ പോട്ടെ. എല്ലാം നല്ലതിനാണെന്നേ. ഒക്കെ ശരിയാവും എന്നാണ് സുരഭി ലക്ഷ്‍മി ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് എഴുതിയിരിക്കുന്നത്.