ഹാര്‍വി വെയ്‍ൻസ്റ്റീനെതിരെയുള്ള ലൈംഗിക ആരോപണത്തെ തുടര്‍ന്നായിരുന്നു ലോകമെമ്പാടും മീ ടു മൂവ്‍മെന്റ് വന്നത്. ബലാത്സംഗക്കേസില്‍ ഹാര്‍വി വെയ്‍ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്‍തു. ഹാര്‍വി വെയ്‍ൻസ്റ്റീനെതിരെ നിരവധി ലൈംഗിക ആരോപണങ്ങളാണ് ഉള്ളത്. ഹാര്‍വി വെയ്‍ൻസ്റ്റീനെതിരെ വിധി സ്‍ത്രീകളുടെ വലിയ വിജയമാണ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. തനിക്ക് ഹാര്‍വി വെയ്‍ൻസ്റ്റീനെ ഒരിക്കലും ഇഷ്‍ടമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഞാൻ ഒരിക്കലും ഹാര്‍വി വെയ്‍ൻസ്റ്റീന്റെ ആരാധകനായിരുന്നില്ല. എന്നെ പരാജയപ്പെടുത്തുകയായിരുന്നു അയാളുടെ ആവശ്യം. ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെ തിരിഞ്ഞു. കേസിനെ കുറിച്ച് എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. പക്ഷേ ഒരിക്കലും ഞാൻ ഇഷ്‍ടപ്പെട്ട ആളായിരുന്നില്ല അയാള്‍. ഹാര്‍വി വെയ്‍ൻസ്റ്റീനെതിരായ വിധി മീ ടു മൂവ്‍മെന്റില്‍ ഒരു നാഴികക്കല്ലാണെന്നും ട്രംപ് പറഞ്ഞു. മിമി ഹലേയി എന്ന പ്രൊഡക്ഷൻ അസിസ്റ്റന്റിനെ ബലാത്സംഗം ചെയ്‍ത കേസിലാണ് ഹാര്‍വി വെയ്‍ൻസ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. 25 വര്‍ഷം തടവുശിക്ഷയാണ് ഹാര്‍വി വെയ്‍ൻസ്റ്റീൻ അനുഭവിക്കേണ്ടിവരിക.