Asianet News MalayalamAsianet News Malayalam

ഡേറ്റിംഗിന് പോകാൻ വട്ടില്ലെന്നും പേര് ചെറിയല്ലെന്നും ഉണ്ണി മുകുന്ദൻ

അവിവാഹിതനാണെന്നും ഡേറ്റിംഗിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും എഴുതിയിരിക്കുന്ന ചെറി എന്ന പ്രൊഫൈലില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതിന് എതിരെ ഉണ്ണി മുകുന്ദൻ.

Unni Mukundan comes out against fake profile
Author
Kochi, First Published Feb 20, 2020, 12:38 PM IST

ഡേറ്റിംഗ് സൈറ്റില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതില്‍ രോഷം പ്രകടിപ്പിച്ച് ഉണ്ണി മുകുന്ദൻ. സെല്‍ഫി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിംഗിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ എഴുതിയിരിക്കുന്നു. അക്കൗണ്ടില്‍ ഉള്ളത് താനല്ല എന്ന് വ്യക്തമാക്കിയാണ് ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരിക്കുന്നത്. അബദ്ധത്തില്‍ ആരെങ്കിലും തെറ്റായ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല.  ഡേറ്റിംഗ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല- ഉണ്ണി മുകുന്ദൻ പറയുന്നു.

Follow Us:
Download App:
  • android
  • ios