Asianet News MalayalamAsianet News Malayalam

ലോക പ്രശസ്‍ത കാമുകനുമായി വിജയ് ദേവെരകൊണ്ട, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് ദേവെരകൊണ്ട നായകനാകുന്ന ദ വേള്‍ഡ് ഫെയ്‍മസ് ലൌവറിന്റെ പുതിയ പോസ്റ്റര്‍.

Vijay Deverakonda introduces Aishwarya Rajesh in the latest poster of World Famous Lover
Author
Hyderabad, First Published Dec 12, 2019, 7:48 PM IST

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് ദ വേള്‍ഡ് ഫെയ്‍മസ് ലൌവര്‍. വേറിട്ട ഒരു കഥാപാത്രമായാണ് വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ നായികയ്‍ക്കൊപ്പമുള്ളതാണ് സിനിമയുടെ ഫോട്ടോ. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈൻ ദിവസമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എട്ട് വയസ്സുകാരനായ ഒരു കുട്ടിയുടെ പിതാവായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ.

Follow Us:
Download App:
  • android
  • ios