ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി കാര്‍ത്തികയുടെ മകൻ വിഷ്‍ണു വിവാഹിതനായി. പൂജയാണ് വധു.

ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് എത്തി. വിഷ്‍ണുവിനും വധുവിനും ഒപ്പമുള്ള ഫോട്ടോ നടൻ വിനീത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. വിഷ്‍ണുവിന്റെയും പൂജയുടെ സ്വപ്‍ന വിവാഹത്തില്‍ പങ്കെടുത്തു. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകയുമായ കാര്‍ത്തിയുടെ മകന്റെ വിവാഹം. എന്നത്തെയും പോലെ കാര്‍ത്തികയെ കാണാൻ ആഢ്യത്വവും സൌന്ദര്യവുമുണ്ട്. പുതിയ ദമ്പതികള്‍ക്ക് എന്റെ പ്രാര്‍ഥന. നല്ല സദ്യ- വിനീത് പറയുന്നു.  സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തിന് എത്തിയിരുന്നു.