Asianet News MalayalamAsianet News Malayalam

'അഹാനക്കും എനിക്ക് കിട്ടിയ 'അച്ഛൻ' സ്ഥാനത്തിനും ഒരേ പ്രായമാണ്'; മകൾക്ക് ജന്മദിനാശംസയുമായി നടൻ കൃഷ്ണകുമാര്‍

അഹാനയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും കൃഷ്ണകുമാർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Actor Krishnakumar wishes his daughter a happy birthday
Author
Trivandrum, First Published Oct 13, 2021, 1:25 PM IST

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ (Actor Krishnakumar) മകൾ അഹാനക്കിന്ന് 26 ാം പിറന്നാൾ (Birthday). മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. തനിക്ക് അച്ഛനെന്ന ടൈറ്റിൽ ലഭിച്ച ദിനമാണിതെന്ന് കൃഷ്ണകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. '26 വർഷം ആ സ്ഥാനവുമായി സസന്തോഷം ജീവിക്കാനുള്ള ഭാ​ഗ്യം ലഭിച്ചു. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി' എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഹാനയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും കൃഷ്ണകുമാർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന് താഴെ നിരവധി ആരാധകരാണ് അഹാനക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്
നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി... ആഹാന അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. "അച്ഛൻ". 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ "അച്ഛൻ" എന്ന സ്ഥാനത്തിനും ഒരേ  പ്രായമാണ്. 26 വയസ്സ്..  ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി.. 


 

Follow Us:
Download App:
  • android
  • ios