കൊച്ചി: നടൻ മമ്മൂട്ടിയുടെ വോട്ട് അനിശ്ചിതത്വത്തിൽ. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗറിലെ ബൂത്തിലെ വോട്ടർ പട്ടികയിലാണ് പേരില്ലാത്തത്. കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് ഈയിടെ താമസം മാറിയിരുന്നു. സാധാരണ പനമ്പള്ളി നഗർ സർക്കാർ എൽ പി സ്കൂളിലാണ് വോട്ടു രേഖപ്പെടുത്തുന്നത്. വോട്ടു ചെയ്യാൻ കഴിയുമോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ചു.