Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ രാഘവ ലോറന്‍സ് ഒരു കോടി രൂപ നല്‍കും

കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങാകാന്‍ സംവിധായകനും നടനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ശനിയാഴ്ച താരം കൈമാറും. ലോറന്‍സ് തന്നെ തന്റെ ഫേസ്ബുക്ക് പേജ് വഴി  ഇക്കാര്യം അറിയിക്കുകയായിരുന്നു.

Actor Raghava Lawrence to donate Rs 1 crore towards kerala relief fund
Author
Chennai, First Published Aug 23, 2018, 7:42 PM IST

ചെന്നൈ: കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങാകാന്‍ സംവിധായകനും നടനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ശനിയാഴ്ച താരം കൈമാറും. ലോറന്‍സ് തന്നെ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ്  ഇക്കാര്യം അറിയിച്ചത്.

'പ്രിയ സുഹൃത്തുക്കളെ ആരാധകരെ ദുരിതമനുഭവിക്കുന്ന കേരളത്തിനായി ഒരു കോടി രൂപ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വെള്ളപ്പൊക്ക കെടുതിയില്‍പ്പെട്ട് ഉഴലുന്ന കേരളത്തിലെ ജനങ്ങളുടെ വിവരം അറിഞ്ഞ് ഞാന്‍ വളരെയധികം വിഷമത്തിലായിരിക്കുകയാണ്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. നേരിട്ട് ചെന്ന് കാര്യങ്ങള്‍ തിരക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും ശ്രമകരമായതു കെണ്ട് എല്ലാം ഒന്ന് ശാന്തമാകുന്നത് വരെ കാത്തിരിക്കുകയാണ്.

ശനിയാഴ്ച കേരള മുഖ്യമന്ത്രിയെ നേരിൽ കാണാന്‍ സമയം ലഭിച്ചിട്ടുണ്ട്. എന്റെ സംഭാവന  നേരിട്ട് അദ്ദേഹത്തെ ഏൽപ്പിക്കും. കേരളത്തിന് വേണ്ടി കൈയ്യയച്ച് സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സ്വാമികളോട് പ്രാര്‍ഥിക്കുന്നു'-, ലോറന്‍സ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 

തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളില്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ലോറന്‍സ് രാഘവ മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ്. ചെറുപ്പത്തില്‍ തന്നെ ബാധിച്ച ബ്രെയിന്‍ ട്യൂമറിനെ മറികടന്ന ലോറന്‍സ് കുട്ടികള്‍ക്കായുള്ള ചികിത്സ ഉള്‍പ്പടെയുള്ള വിവിധ സാമൂഹ്യ സേവനങ്ങളില്‍  സജീവമാണ്.

Follow Us:
Download App:
  • android
  • ios