Asianet News MalayalamAsianet News Malayalam

'പാന്റ്‌സ് എവിടെ?'യെന്ന് കമന്റ്; മറുപടി നല്‍കി അമല പോള്‍...

അമലയുടെ ഫോട്ടോയെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകളാണ് വന്നത്. ഇതിനിടെയാണ് ഒരാള്‍ 'പാന്റ്‌സെവിടെ? നിങ്ങളെന്താണ് ഇങ്ങനെ ഇരിക്കുന്നത്?' എന്ന ചോദ്യവുമായി എത്തിയത്

actress amala paul gives reply to teasing comment on instagram
Author
Trivandrum, First Published Nov 4, 2018, 11:51 AM IST

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ പരിഹാസവുമായി എത്തിയയാള്‍ക്ക് മറുപടി നല്‍കി നടി അമല പോള്‍. ഒരു വള്ളത്തിലിരുന്ന് തുഴഞ്ഞുപോകുന്ന തന്റെ ചിത്രമാണ് അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ നടി ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയായിരുന്നു കമന്റ് ബോക്‌സില്‍ തര്‍ക്കം നടന്നിരുന്നത്. 

അമലയുടെ ഫോട്ടോയെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകളാണ് വന്നത്. ഇതിനിടെയാണ് ഒരാള്‍ 'പാന്റ്‌സെവിടെ? നിങ്ങളെന്താണ് ഇങ്ങനെ ഇരിക്കുന്നത്?' എന്ന ചോദ്യവുമായി എത്തിയത്. ഈ കമന്റിനാണ് വൈകാതെ നടി മറുപടി നല്‍കിയത്. 

'എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്. ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്...' എന്നായിരുന്നു അമലയുടെ മറുപടി. നടിയുടെ മറുപടി വന്നതോടെ ചര്‍ച്ച വീണ്ടും സജീവമായി. കമന്റിന് നല്‍കിയ മറുപടിയെ പ്രകീര്‍ത്തിച്ചും നിരവധി പേരെത്തി. പരിഹാസച്ചോദ്യവുമായി എത്തിയ ആള്‍ തന്നെ പിന്നീട് മറുപടി നല്‍കിയതിന് നന്ദിയെന്നും താന്‍ നടിയുടെ ഒരു ആരാധകനാണെന്നും വ്യക്തമാക്കി.


actress amala paul gives reply to teasing comment on instagram

Follow Us:
Download App:
  • android
  • ios