ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകരുടെ ഇഷ്ടം ഏറെ വാരിക്കൂട്ടിയ ഒന്നാണ് ഉപ്പും മുളകും. അതുപോലെ തന്നെ അതിലെ കഥാപാത്രങ്ങലെ സ്വന്തം വീട്ടിലേതെന്നപോലെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് പ്രേക്ഷകര്‍.  പരമ്പരയിലേക്ക് നിരവധി താരങ്ങള്‍ വരികയും പോവുകയും ചെയ്തെങ്കിലും, നീലുവിനെയും  ബാലുവിനെയും മുടിയനെയും ലെച്ചുവിനെയും ശിവാനിയെയും കേശുവിനെയും അവരാരും മറക്കില്ല.

അടുത്തിടെയാണ് പഠനത്തില്‍ ശ്രദ്ധിക്കാനായി ലെച്ചു പരമ്പരയില്‍ നിന്ന് പിന്‍മാറിയത്.  പഠനത്തോടൊപ്പം യാത്ര ചെയ്യാനുമാണ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നായിരുന്നു ജൂഹി റുസ്തകി വ്യക്തമാക്കിയത്. യാത്രകളിലെല്ലാം പ്രേക്ഷകരെയും കൊണ്ടുപോകുമെന്നും അതിനായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയതായും റൂഹി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വാക്കുപാലിച്ചിരിക്കുകയാണ് ജൂഹി. പുതിയ യാത്രയുടെ തുടക്കത്തില്‍ ജീവിതനായകന്‍ ഡോക്ടര്‍ റോവന്‍ ജോര്‍ജും കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് തുടങ്ങിയ യുട്യൂബ് ചാനലിലാണ് പുതിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തിരുനെല്ലിയിലേക്കായിരുന്നു ഇരുവരുടെയും ആദ്യ യാത്ര. യാത്രയുടെ വിശേഷങ്ങള്‍ക്കൊപ്പം ഇരുവരുടെയും നല്ല മുഹൂര്‍ത്തങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോ കാണാം