ഞെട്ടിക്കുന്ന ലുക്കില്‍ മീന. അടുത്തിടെ പങ്കുവച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഞെട്ടിക്കുന്ന മേക്കോവറിലാണ് മീനയുടെ പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഇത് നമ്മുടെ പഴയ മീനയല്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ അ‍ല്‍പ്പം തടികൂടിയ രൂപത്തിലായിരുന്നു മീനയെത്തിയത്. എന്നാല്‍ പുതിയ ഫോട്ടോകളില്‍ കൂടുതല്‍ മെലിഞ്ഞ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൈലോക്കില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ മീന ശരീര ഭാരം കുറച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്  സോഷ്യല്‍ മീഡിയ ഇപ്പോള്‍. മീനയ്ക്ക് പ്രായം കുറഞ്ഞോ എന്നായിരുന്നു പലരുടെയും കമന്‍റുകള്‍

.