Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ടവളേ നിന്നെയോര്‍ക്കാതെ ഒരു ദിവസവും കടന്നുപോകാറില്ല; അനില്‍ കപൂര്‍

സ്ക്രീനില്‍ ഉദിച്ചുയര്‍ന്ന യഥാര്‍ത്ഥ താരമായിരുന്ന ശ്രീദേവി.  മറ്റുള്ളവരുടെ ജീവിത്തിലും പ്രകാശം പരത്തിയ വ്യക്തി

Anil kapoor on sreedevis birthday
Author
Mumbai, First Published Aug 14, 2018, 9:10 AM IST

ദില്ലി: ബോളിവുഡിന്‍റെ താരസുന്ദരി ഹിന്ദി സിനിമയിലെ ആദ്യ സുപ്പര്‍ സ്റ്റാറിന്‍റെ 55ാം  പിറന്നാളാണ് ആഘോഷവും ആരവും ഇല്ലാതെ തിങ്കളാഴ്ച കഴിഞ്ഞത്. ശ്രീദേവി പ്രിയപ്പെട്ടവരെയൊക്കെ വിട്ടുപോയതിന് ശേഷമുള്ള ആദ്യപിറന്നാള്‍. ജന്മദിനത്തില്‍ ഹൃദയഭേദകമായ കുറിപ്പാണ് അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.  സ്ക്രീനില്‍ ഉദിച്ചുയര്‍ന്ന യഥാര്‍ത്ഥ താരമായിരുന്ന ശ്രീദേവി.  മറ്റുള്ളവരുടെ ജീവിത്തിലും പ്രകാശം പരത്തിയ വ്യക്തി. ജാന്‍വിയിലും ഖുശിയിലും എല്ലാ ദിവസവും നിന്‍റെ പ്രതിഫലനം ഞങ്ങള്‍ കാണുന്നു.ഞങ്ങളുടെ ഹൃദയത്തില്‍ നീ എന്നുമുണ്ട്. ഒരു ദിവസം പോലും പ്രിയപ്പെട്ടവളേ നിന്നെയോര്‍ക്കാതെ കടന്ന് പോകാറില്ലെന്നാണ് അനില്‍ കപൂറിന്‍റെ കുറിപ്പ്.

ഫെബ്രുവരി 25 നാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ തന്നെ ഉള്ള  സമയത്തായിരുന്നു അപകടമുണ്ടായത്. 

Follow Us:
Download App:
  • android
  • ios