ജൂനിയര്‍ എൻടിആറിന്റെ അരവിന്ദ സമേത, പ്രേക്ഷക പ്രതികരണം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Oct 2018, 5:49 PM IST
Aravinda sametha review
Highlights

ജൂനിയര്‍ എൻടിആര്‍ നായകനായ അരവിന്ദ സമേതയും ഇന്ന് തീയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജൂനിയര്‍ എൻടിആര്‍ നായകനായ അരവിന്ദ സമേതയും ഇന്ന് തീയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജൂനിയര്‍ എൻടി ആറിന്റെ ആക്ഷൻ രംഗങ്ങള്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് എടുത്തുപറയുന്ന മറ്റൊരു ഘടകം. ഇന്റര്‍വെല്ലിനു മുമ്പുള്ള ആക്ഷൻ രംഗങ്ങളും ഗംഭീരമാണ്. തിരക്കഥാകൃത്തുകൂടിയായ ത്രിവിക്രമിന്റെ സംഭാഷണങ്ങളും പിടിച്ചിരുത്തുമെന്നുമാണ് പ്രതികരണങ്ങള്‍. പ്രണയരംഗങ്ങള്‍ അത്ര മികച്ചതായില്ലെന്നും  സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.

ത്രിവിക്രമം ശ്രീനിവാസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ പൂജ ഹെഡ്‍ജെയാണ് നായിക. നാഗേന്ദ്ര ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. എസ് തമൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പി എസ് വിനോദ് ആണ് ഛായാഗ്രാഹകൻ.

loader