2006ല്‍ ഇറങ്ങിയ മോഹൻലാൽ ചിത്രമായ കിലുക്കം കിലുകിലുക്കം എന്നി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമായിരുന്നു ബേബി നയൻതാര. എന്നാല്‍ താരം ഇപ്പോള്‍ ബേബിയൊന്നുമല്ല. നയന്‍താര ചക്രവര്‍ത്തി എന്ന വലിയ കുട്ടിയാണ്. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലടക്കം താരം പേരുമാറ്റിയത്. താരങ്ങളുടെ വിവാഹ ചടങ്ങുകളിലും മറ്റ് വേദികളിലും ഇപ്പോള്‍ തിളങ്ങുകയാണ് നയന്‍താര.

അടുത്തിടെ താരത്തിന്‍റേതായി പുറത്തുവന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബേബിനയന്‍താരയുടെ ഫോട്ടോഷൂട്ടിന്‍റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോസാണ് ശ്രദ്ധിക്കപ്പെടുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത്. 2016ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.