Asianet News MalayalamAsianet News Malayalam

ഒരിക്കൽ സ്കോട്ട്ലൻഡിൽ; ചിത്രങ്ങൾ പങ്കുവച്ച് ഭാവന, സുന്ദരിയെന്ന് ആരാധകർ

ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

bhavana shared pictures from scotland in instagram
Author
First Published Dec 3, 2022, 11:30 AM IST

സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ' എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേർന്നും അഭിനന്ദിച്ചും നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 9 ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

അതേസമയം, ഒരിടവേളയ്ക്ക് ശേഷം  ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തും. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീന്‍ ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷൻ മെറ്റീലിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ചിത്രത്തിലെ  ​ഗാനങ്ങളും റിലീസ് ചെയ്തിരുന്നു. 

'അകലകലേ' എന്ന് തുടങ്ങുന്ന ​ഗാനമാണ് ഒടുവിൽ റിലീസ് ചെയ്തിരിക്കുന്നത്. ഈ ​ഗാനം എഴുതിയിരിക്കുന്നത് ശരത് കൃഷ്ണൻ ആണ്. ബിജിൻ ചാണ്ടിയാണ് ​മനോ​ഹരമായ മെലഡി  ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ​ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് വരുന്നത്. ചിത്രത്തിൽ നടൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലണ്ടന്‍ ടാക്കീസിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ്. 

Read Also; 'വരിശി'ലെ 'രഞ്‍ജിതമേ' വൻ ഹിറ്റ്, രണ്ടാം ഗാനത്തിന്റെ അപ്‍ഡേറ്റ് ഏറ്റെടുത്ത് ആരാധകര്‍

 

Follow Us:
Download App:
  • android
  • ios