Asianet News MalayalamAsianet News Malayalam

'പേളിയെ ഇടിച്ചിട്ടു, അരിസ്റ്റോ സുരേഷിനെ വെടിവച്ചിട്ടു',ബിഗ് ബോസില്‍ ശ്വേതയ്ക്ക് പേളിയോട് ഇത്ര വെറുപ്പെന്തിന്

തുടക്കം മുതല്‍ ശ്വേതയ്ക്കും രഞ്ജിനിക്കുമൊപ്പമായിരുന്നു പേളി. എന്നാല്‍ പതിയെ പേളി കളിയിലേക്ക് തിരിച്ചെത്തി. അരിസ്റ്റോ സുരേഷിനോടുള്ള സൗഹൃദവും ശ്രീനിഷുമായുള്ള ബന്ധവുമെല്ലാം ശ്വേതയെയും രഞ്ജിനിയെയും ചൊടിപ്പിച്ചു

bigg boss pearly manny Sweta menon ranjini haridas aristo suresh
Author
Mumbai, First Published Jul 30, 2018, 7:52 AM IST

ബിഗ് ബോസ് 35ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കണ്ടത്, ഏറ്റവും ശക്തമായ കഥാപത്രമായി ബിഗ് ഹൗസില്‍ കരുതപ്പെട്ട ശ്വേത മേനോന്‍ മത്സരത്തില്‍ നിന്ന് പുറത്തേക്കു പോകുന്നതാണ്. നേരത്തെ ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍, ശ്രീലക്ഷ്മി എന്നിവരും പുറത്തായിരുന്നു. ഇനി രഞ്ജിനി ഹരിദാസ്, തരികിട സാബു, അനൂപ് ചന്ദ്രന്‍, അതിഥി റായ്, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് മത്സരത്തില്‍ ബാക്കിയുള്ളത്.

bigg boss pearly manny Sweta menon ranjini haridas aristo suresh

ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ബിഗ് ബോസില്‍ പ്രധാനമായും നടന്നത്. തുടര്‍ന്നാണ് രഞ്ജിനിയെ എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തത് ചര്‍ച്ചയായത്. ഷിയാസും സാബുവും തന്നെ നോമിനേറ്റ് ചെയ്തത് ശക്തനായ മത്സരാര്‍ഥിയായതുകൊണ്ടാണെന്ന് മനസിലാക്കാമെന്നും, എന്നാല്‍ സുരേഷേട്ടന്‍റെ നിലപാട് മനസിലാകുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.

bigg boss pearly manny Sweta menon ranjini haridas aristo suresh

എലിമിനേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്വേതയ്ക്ക് പറയാനുള്ളത് പേളിയെ കുറിച്ച് മാത്രമായിരുന്നു. പേളിയില്‍  നിന്ന് പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് തനിക്കുണ്ടായതെന്ന് ശ്വേത പറഞ്ഞു. താനും ശ്രീനിഷും മുറിയില്‍ ഇരുന്നപ്പോള്‍ പേളി അവിടെ നിന്ന് ഇറങ്ങിപ്പോയി എന്ന് ശ്വേത പറഞ്ഞു. അന്ന് തുടക്കമായതുകൊണ്ട് ആ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പേളി പറഞ്ഞു.

bigg boss pearly manny Sweta menon ranjini haridas aristo suresh

പേളിക്ക് തന്നോട് എന്താണ് പ്രശ്നമെന്ന് അറിയില്ലെന്ന് പറഞ്ഞ ശ്വേത വീണ്ടും പേളിക്കു നേരെ തിരിഞ്ഞു. ആദ്യമായാണ് ഒരാള്‍ തന്നോട് ഷട്ടപ്പ് പറയുന്നത്.പലപ്പോഴും എന്നെ ധിക്കരിച്ചു. ബഹുമാനമില്ലാതെയാണ് പെരുമാറിയത്. പേളിയെ കുറിച്ച് താന്‍ ഇങ്ങനെയല്ല കരുതിയത്. തന്‍റെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന രഞ്ജിനിക്ക് നന്ദി പറയുന്നതായും ശ്വേത പറഞ്ഞു. രണ്ടുപേരോടും പെട്ടിയെടുത്ത് പുറത്തേക്ക് വരാന്‍ മോഹന്‍ ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും പുറത്തുപോകും എന്നതായിരുന്നു കരുതിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു രഞ്ജിനിയെ തിരിച്ചുകൊണ്ടുവന്നത്.

രഞ്ജിനി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും രഞ്ജിനി ഇല്ലങ്കില്‍ ശൂന്യതയാണെന്നും പേളി പറഞ്ഞു. പുറത്താവുകയാണെങ്കില്‍ രണ്ടുപേരും പോണമെന്നായിരുന്നു അനൂപ് പറഞ്ഞത്. ഇരുവരും പുറത്തുപോകുന്നതില്‍ സങ്കടമില്ലെന്നായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്. സുരേഷാണ് തന്നെ വ്യക്തിപരമായി ആക്രമിച്ചതെന്ന് ശ്വേത ആരോപിച്ചു. തനിക്ക് നീതി കിട്ടിയില്ലെന്ന് ശ്വേത പറഞ്ഞു.

തുടര്‍ന്ന് ശ്വേതയ്ക്ക് ടാസ്ക് കൊടുത്തു. 11 മത്സരാര്‍ഥികളുടെ കട്ടൗട്ടുകളില്‍ വിജയിക്കുന്നവര്‍ക്ക് തിലകം  ചാര്‍ത്താമെന്നും ഇഷ്ടമുള്ളയാളെ കെട്ടിപ്പിടിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അര്‍ച്ചനയ്ക്കാണ് ശ്വേത തിലകം ചാര്‍ത്തിയത്. പേളിയെ ശ്വേത ഇടിച്ചു തെറിപ്പിച്ചും സുരേഷിനെ വെടിവച്ചിട്ടുമാണ് ശ്വേത കലിയടക്കിയത്. കട്ടൗട്ടില്‍ ബിഗ് ബോസിലുള്ള ഇഷ്ടമുള്ളയാളെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മറിച്ചൊന്നും ചിന്തിക്കാതെ മോഹന്‍ലാലിന്‍റെ കട്ടൗട്ടാണ് ശ്വേത കെട്ടിപ്പിടിച്ചത്. 

bigg boss pearly manny Sweta menon ranjini haridas aristo suresh

തുടക്കം മുതല്‍ ശ്വേതയ്ക്കും രഞ്ജിനിക്കുമൊപ്പമായിരുന്നു പേളി. എന്നാല്‍ പതിയെ പേളി കളിയിലേക്ക് തിരിച്ചെത്തി. അരിസ്റ്റോ സുരേഷിനോടുള്ള സൗഹൃദവും ശ്രീനിഷുമായുള്ള ബന്ധവുമെല്ലാം ശ്വേതയെയും രഞ്ജിനിയെയും ചൊടിപ്പിച്ചു. ര‍ഞ്ജിനി ക്യാപ്റ്റനായപ്പോള്‍ പേളി പറഞ്ഞ കാര്യങ്ങള്‍ മുതല്‍ നിരന്തരം പേളിക്കെതിരെ രഞ്ജിനിയുടെയും ശ്വേതയുടെയും വെറുപ്പേറ്റി. അരിസ്റ്റോ സുരേഷ് തങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാതെ പേളി പറയുന്നത് മാത്രം കേള്‍ക്കുന്നതും അവരെ ചൊടിപ്പിച്ചു. എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്ത സംഭവത്തിലും ഇരുവരും പരസ്പരം ഉടക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios