Asianet News MalayalamAsianet News Malayalam

'ഇതിഹാസങ്ങള്‍ക്ക് മരണമില്ല', ശ്രീദേവിയുടെ പിറന്നാളിന് ഓര്‍മ്മസമ്മാനവുമായി ബോളീവുഡ്

ല്ലാവരെയും ഞെട്ടിച്ച മരണമായിരുന്ന ബോളീവുഡ് താരം ശ്രീദേവിയുടെത്. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായാണ് ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്.  ഹിന്ദി സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെട്ട താരമായിരുന്നു ശ്രീദേവി. ശ്രീദേവി വിടവാങ്ങിയ ശേഷമുള്ള അവരുടെ ആദ്യ ജന്മദിനമാണ് നാളെ (ആഗ്സത് 13). 

Boney Kapoor says Sridevi is a legend and she lives with us
Author
India, First Published Aug 12, 2018, 7:42 PM IST

മുംബൈ: എല്ലാവരെയും ഞെട്ടിച്ച മരണമായിരുന്ന ബോളീവുഡ് താരം ശ്രീദേവിയുടെത്. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായാണ് ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്.  ഹിന്ദി സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെട്ട താരമായിരുന്നു ശ്രീദേവി. ശ്രീദേവി വിടവാങ്ങിയ ശേഷമുള്ള അവരുടെ ആദ്യ ജന്മദിനമാണ് നാളെ (ആഗ്സത് 13). നടിയുടെ ഓര്‍മയ്ക്കായി ബോളീവുഡ് ആര്‍ട്ട്  പ്രൊജക്ട് 18 അടിയുള്ള ചുവര്‍ ചിത്രം തയ്യാറാക്കുകയാണ്. ഗുരുദേവ് എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച  വേഷത്തിന്‍റെ ചിത്രരൂപമാണ് ചുവര്‍ ചിത്രമായി ഒരുങ്ങുന്നത്. 

'ഇവിടെ താരങ്ങളും ഇതിഹാസങ്ങളുമുണ്ട്. നായകരായ താരങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും, പക്ഷെ ഇതിഹാസങ്ങള്‍ക്ക് മരണില്ല. ശ്രീദേവി ഒരോ നിമിഷവും എല്ലാവരിലും ജീവിക്കുന്നുണ്ട്. ഞങ്ങള്‍ കുടുംബം അവരുടെ നഷ്ടം എന്നും ഓര്‍ത്തുകൊണ്ടിരിക്കികയാണ്. അവളുടെ ഓര്‍മയ്ക്കായി രാപ്പകലില്ലാതെ അധ്യാനിച്ച് ചുവര്‍ ചിത്രമൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഞാന്‍ ഹൃദയത്തില്‍ തൊട്ട നന്നി പറയുകയാണ്' ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്  ബോണി കപൂറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നും. 

ഫെബ്രുവരി 25 നാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ തന്നെ ഉള്ള  സമയത്തായിരുന്നു അപകടമുണ്ടായത്. 

 

New Mural @chapelroad guess the actress!! @rotalks

A post shared by Bollywood Art project (BAP) (@bollywoodartproject) on Aug 11, 2018 at 8:55am PDT

Follow Us:
Download App:
  • android
  • ios