Asianet News MalayalamAsianet News Malayalam

ചെറിയ റിലീസിലും കുതിപ്പുമായി ഹോട്ടല്‍ മുംബൈ, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

ദേവ് പട്ടേലിന്റെ, ഹോട്ടല്‍ മുംബൈ എന്ന സിനിമയുടെ ഇന്ത്യയിലെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

Hotel Mumbai mints nearly Rs 5 crore in India
Author
Mumbai, First Published Dec 2, 2019, 6:45 PM IST

മുംബൈ ഭീകരാക്രമണം പ്രമേയമായി എത്തിയ ചിത്രമാണ് ഹോട്ടല്‍ മുംബൈ. ദേവ് പട്ടേലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് തിയേറ്ററുകളിലും ലഭിക്കുന്നത്. ഇതുവരെയായി ചിത്രം ഇന്ത്യയില്‍ സ്വന്തമാക്കിയത് അഞ്ച് കോടി രൂപയ്‍ക്കടുത്താണ്.

ചിത്രം ഇന്ത്യയില്‍, റിലീസ് ചെയ്‍തത് കഴിഞ്ഞ 29നാണ്.  ചെറിയ റിലീസ് ആയിരുന്നെങ്കിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം 1.08 കോടി രൂപയാണ് ലഭിച്ചത്. തൊട്ടടുത്ത ദിവസം 1.70 കോടിയും പിന്നീട് 2.03 കോടി രൂപയുമാണ് ലഭിച്ചത്. മൊത്തം 4.81 കോടി രൂപയും. ദേവ് പട്ടേലിനു പുറമേ അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്. യഥാര്‍ഥ ജീവിതത്തിലെ നായകൻമാരെ ആഘോഷിക്കുകയാണ് ഹോട്ടല്‍ മുംബൈ എന്ന് അനുപം ഖേര്‍ പറഞ്ഞിരുന്നു. മനുഷ്യത്വത്തിന്റെ മൂല്യത്തെ കുറിച്ച് സിനിമ എന്നെ പഠിപ്പിച്ചു. സ്വന്തം  ധീരത കൊണ്ട് തടസ്സങ്ങളെ മറികടന്നവരാണ് ഹോട്ടല്‍ മുംബൈയിലെ കഥാപാത്രങ്ങളില്‍ ചിലര്‍. നിങ്ങള്‍ക്കും അത്തരം സാഹചര്യങ്ങളില്‍ സ്വന്തം ധീരത വ്യക്തമാകും.  ഒരു അഭിനേതാവ് എന്ന നിലയില്‍ യഥാര്‍ഥ ജീവിതത്തിലെ നായകന്‍മാരെയും മുൻനിരയില്‍ കൊണ്ടുവരേണ്ടതുണ്ട്- അനുപം ഖേര്‍ പറഞ്ഞിരുന്നു. ഭീകരാക്രമണത്തിനെതിരെയുള്ള പ്രമേയവുമായിട്ടാണ് ചിത്രം ഒരുങ്ങിയത്. 2008ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തില്‍ പ്രധാന പരാമര്‍ശ വിഷയമായത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Follow Us:
Download App:
  • android
  • ios