ലോകസിനിമകള്‍ ഇനി ഒരു ക്ലിക്ക് അകലെ; സിനിമാ പാരഡിസോ ക്ലബ് വെബ്‌സൈറ്റ്

First Published 9, Jan 2018, 10:08 PM IST
cinema paradiso club website
Highlights

ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡിസോ ക്ലബിന്റെ വൈബ്‌സൈറ്റ് യാഥാര്‍ത്ഥ്യമായി. സിനിമയെ കൂടുതല്‍ അറിയാനും, മികച്ച സിനിമകളെ തേടിപ്പിടിച്ചു കാണാനുമൊക്കെ സിനിമാസ്വാദകരെ സഹായിക്കുന്ന ഒന്നായിരിക്കും ഈ വെബ്‌സൈറ്റ് എന്നാണ് സിനിമാ പാരഡിസോ ക്ലബ് കരുതുന്നത്.

സിനിമാ പാരഡിസോ ക്ലബിന്റെ ഇന്‍ഹൗസ് ഇനിഷ്യേറ്റീവായ സിഗ്‌നേച്ചര്‍ എന്ന അഭിമുഖസംവാദം, സിനിമാ പാരഡിസോ സിനി അവാര്‍ഡിനോട് അനുബന്ധിച്ചുള്ള പ്രേഷകരുടെ വോട്ടിംഗ് തുടങ്ങിയ പരിപാടികളെ ഒരു ഫോറത്തിനടിയില്‍ ലഭ്യമാക്കുക, അത് ഫേസ്ബുക്കിന് പുറത്തേക്കും എത്തിക്കുക എന്നിവയാണ് വെബ്‌സൈറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. 

സിനിമയെ ഗൗരവമായി സമീപിക്കുന്നവരാണ് ഗ്രൂപ്പിലെ മെമ്പര്‍മാര്‍. ഗ്രൂപ്പില്‍ നിന്ന് സിനിമാക്കാരായി മാറിയവരും അനവധി. ആട് ഭീകര ജീവിയല്ല സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍, കുഞ്ഞിരാമായണം സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ഒക്കെ അതില്‍ ചിലരാണ്. സിനിമയിലെ പ്രമുഖര്‍ വളരെ സാകൂതം വീക്ഷിക്കുന്ന ഗ്രൂപ്പ് കൂടിയാണ് സിപിസി.
 

loader