സംവിധായകൻ തുളസീദാസിനെതിരായ പരാതി; നടിയുടെ മൊഴിയെടുത്തു, 'അമ്മ'ക്ക് നൽകിയ പരാതിയിലെ കാര്യങ്ങൾ പറഞ്ഞുവെന്ന് നടി
അമ്മയിൽ നൽകിയ പരാതികളിൽ സർക്കാർ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളിൽ പ്രതിഫലം നൽകാത്തതും കാട്ടിയായിരുന്നു നടി 2018 ൽ നൽകിയ പരാതി. രാജ്യത്തിന് പുറത്തായതിനാൽ ഇമെയിൽ വഴിയാണ് നടി നിലപാടറിയിച്ചത്.
ദുബായ്: സംവിധായകനെതിരെ പരാതി നൽകിയ നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കാൾ വഴി ഓൺലൈൻ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞതായി നടി അറിയിച്ചു.
അമ്മയിൽ നൽകിയ പരാതികളിൽ സർക്കാർ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളിൽ പ്രതിഫലം നൽകാത്തതും കാട്ടിയായിരുന്നു നടി 2018 ൽ നൽകിയ പരാതി. രാജ്യത്തിന് പുറത്തായതിനാൽ ഇമെയിൽ വഴിയാണ് നടി പരാതി നൽകിയത്.
തുളസീദാസ് സംവിധാനം ചെയ്ത 'അവൻ ചാണ്ടിയുടെ മകൻ' സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ തുടർച്ചയായി രാത്രികളിൽ കതകിൽ മുട്ടിയതിനെതിരെയായിരുന്നു പ്രധാന പരാതി. 2006 ലായിരുന്നു സംഭവം. സംവിധായകനാണെന്ന് റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ മനസ്സിലായി. പേടിച്ച് റൂം മാറിയതിന് പിന്നാലെ സിനിമയിലെ തന്റെ സീനുകളും ഡയലോഗുകളും സംവിധായകൻ വെട്ടിക്കുറച്ചു. പിന്നെയും ചില സിനിമകളിലഭിനയിച്ചു. അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നാണ് സിനിമയ്ക്ക് മുൻപ് പ്രൊഡക്ഷൻ കൺട്രോളർമാർ പലരും ചോദിക്കുക. സിനിമകളിലഭിനയിച്ച പലതിലും പ്രതിഫലം ഇനിയും കിട്ടിയിട്ടില്ല. ഇക്കാര്യം അമ്മ നേതൃത്വത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. അന്നത്തെ സെക്രട്ടറിയെ അറിയിച്ചപ്പോൾ കരിയറിനെ ബാധിക്കുമെന്നായിരുന്നു മറുപടി.
2018 ൽ നടി അമ്മ അസോസിയേഷനിൽ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം ഈ മാസം 20 നും പരാതി നൽകിയിരുന്നു. നിലവിൽ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നാണ് നടി പറഞ്ഞു. അമ്മ ഇനിയെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളെ കണ്ണു തുറന്ന് കാണണമെന്നും പിന്തിരിഞ്ഞോടരുതെന്നും നടി പറഞ്ഞിരുന്നു.
'മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടോ': 'പവര്‍ ഗ്രൂപ്പ്' ചോദ്യത്തില്‍ തുറന്നടിച്ച് മോഹന്‍ലാല്‍
https://www.youtube.com/watch?v=Ko18SgceYX8