Asianet News MalayalamAsianet News Malayalam

' മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ': പ്രിയദര്‍ശന്‍ പറയുന്നു...

മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. അവര്‍ രണ്ടു പേരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ അദ്ധ്വാനിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ 

director priyadarshan justify modi and dhoni
Author
Chennai, First Published Jul 3, 2019, 10:00 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിയേയും പിന്തുണച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ രണ്ടു പേരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ അദ്ധ്വാനിക്കുന്നവരാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ മോദിയേയും ധോണിയേയും പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളില്‍ സ്കോറിംഗിലെ വേഗത കുറവിന്‍റെ പേരില്‍ ധോണിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലും ധോണിക്ക് ആക്രമിച്ചു കളിക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് നേരെയുള്ള വിമര്‍ശനങ്ങളും ശക്തമായിരുന്നു. 

ഇതോടെയാണ് ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടി പ്രിയദര്‍ശന്‍ രംഗത്ത് വന്നിരിക്കുന്നത്. കോളേജ് പഠനകാലത്ത് ക്രിക്കറ്റില്‍ സജീവമായിരുന്ന പ്രിയദര്‍ശന്‍ സിനിമയില്‍ വന്ന ശേഷവും തന്‍റെ ക്രിക്കറ്റ് പ്രണയം അതേ പോലെ കൊണ്ടു നടക്കുന്ന ആളാണ്. 

പരസ്യചിത്രങ്ങളില്‍ സജീവമായിരുന്ന കാലത്ത് നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വച്ച് അദ്ദേഹം പരസ്യങ്ങള്‍ ചെയ്തിരുന്നു. 2012-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച പ്രിയദര്‍ശന്‍ 2017-ല്‍ ദേശീയ ചലച്ചിത്രപുരസ്കാര നിര്‍ണയ സമിതിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios