Asianet News MalayalamAsianet News Malayalam

പാരസൈറ്റ് നല്ല സിനിമയാണോ?; ഓസ്കര്‍ പുരസ്കാരത്തിനെതിരെ ട്രംപ്

മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ബ്രാഡ് പിറ്റിനെയും ട്രംപ് പരിഹസിച്ചു. ലിറ്റില്‍വൈസ്ഗേ (സ്വയം ബുദ്ധിമാനെന്ന് തെളിയിക്കാന്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ആള്‍) എന്നാണ്ബ്രാഡ് പിറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. 

Donald Trump mock Parasite Oscar win
Author
New York, First Published Feb 21, 2020, 1:32 PM IST

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ ഓസ്കര്‍ പുരസ്കാര നിര്‍ണയത്തെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 'ഇത്തവണത്തെ അക്കാദമി അവാര്‍ഡുകള്‍ വളരെ മോശമായിരുന്നു. വ്യാപാര സംബന്ധമായി ദക്ഷിണ കൊറിയയോട് നമ്മള്‍ നിരവധി പ്രശ്നങ്ങളുണ്ട്. എന്നിട്ടും ഇത്തവണ മികച്ച സിനിമക്കുള്ള പുരസ്കാരം അവര്‍ക്ക് നല്‍കി. അതൊരു നല്ല സിനിമയായിരുന്നോ. എനിക്കറിയില്ല'. ട്രംപ് തന്‍റെ അനിഷ്ടം വ്യക്തമാക്കി. കൊളറാഡോയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ഹോളിവുഡിലെ സുവര്‍ണകാലം തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ബ്രാഡ് പിറ്റിനെയും ട്രംപ് പരിഹസിച്ചു. ലിറ്റില്‍വൈസ്ഗേ (സ്വയം ബുദ്ധിമാനെന്ന് തെളിയിക്കാന്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ആള്‍) എന്നാണ്ബ്രാഡ് പിറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. പുരസ്കാര വേദിയില്‍ ട്രംപിന്‍റെ ഇംപീച്ച്മെന്‍റിനെ അനുകൂലിച്ച്   ബ്രാഡ് പിറ്റ് സംസാരിച്ചിരുന്നു. 

ദക്ഷിണകൊറിയന്‍ സിനിമയായ പാരസൈറ്റാണ് ഇത്തവണ ഓസ്കറില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് പുരസ്കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. ബോങ് ജൂന്‍ ഹോയാണ് പാരസൈറ്റ് സംവിധാനം ചെയ്തത്. കാന്‍ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി ചലച്ചിത്ര മേളകളിലും പാരസൈറ്റ് പുരസ്കാരം നേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios