'ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുത്; അഭിപ്രായവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ഇത് ബാധിക്കും. സർക്കാർ ഇടപെടൽ വേണമെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുതെന്ന അഭിപ്രായപ്രകടനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വ്യാജ പീഡനങ്ങൾ ഉയരുന്നത് ഭയപ്പെടുത്തുന്നു എന്നും ആർക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ സമൂഹത്തിനെയാകെ ബാധിക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും ഇത് വഴിവയ്ക്കുന്നതും ഗൗരവതരമായ കാര്യമാണെന്നും അസോസിയേഷൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ഇത് ബാധിക്കും. സർക്കാർ ഇടപെടൽ വേണമെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.