കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം 'എവിടെ' യുടെ ട്രെയ്‍ലര്‍ ഇറങ്ങി. മനോജ് കെ.ജയന്‍ അവതരിപ്പിക്കുന്ന സിംഫണി സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം. ആകാംക്ഷ നിറഞ്ഞ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയ്‍ലര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജാണ് സോഷ്യൽമീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തുവിട്ടത്.

 


'ഉയരെ'യുടെ വൻ വിജയത്തിന് ശേഷം ബോബി - സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'എവിടെ'. ആശാ ശരത്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, സുനില്‍ സുഖദ, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സണ്‍, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കൃഷ്ണന്‍ സി ആണ്  തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. കെ. ജയകുമാറും ബി.കെ. ഹരിനാരായാണനുമാണ് ഗാനരചന.

ഹോളിഡേ മൂവീസിന്റെ ബാനറില്‍ ജൂബിലി പ്രൊഡക്ഷന്‍സ്, പ്രകാശ് മൂവി ടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.