അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാർക്ക് ആശംസകളുമായി രം​ഗത്ത് വന്നിരിക്കുകയാണ് നടി ഷീലു അബ്രഹാം. ഞാനും ഒരു നഴ്സായിരുന്നു, എന്ന് തുറന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ഭൂമിയിലെ എല്ലാ മാലാഖമാരെയും ദൈവം രക്ഷിക്കട്ടെ എന്നാണ് ഷീലു ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. നഴ്സായി ജോലി ചെയ്യുന്ന കാലത്തെ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

പഠനത്തിന് ശേഷം ഹെെദരാബാദ്, കുവെെറ്റ്, മുംബെെ എന്നിവിടങ്ങളിൽ ഷീലു ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിർമാതാവുമായ  അബ്രഹാം മാത്യുവാണ് ഭർത്താവ്. 

2013 ൽ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അഭിനയരം​ഗത്ത് എത്തിയത്. മം​ഗ്ലീഷ്, ഷി ടാക്സി, കനൽ, സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിൽ ഷീലു വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമൻ എന്ന ചിത്രത്തിൽ നായികയായും ഷീലു അഭിനയിച്ചു. അമി​ഗോസ്, മരട്, പൊൻ മാണിക്കവേൽ തുടങ്ങിയവയാണ്  ഏറ്റവും പുതിയ ചിത്രങ്ങൾ.